Top

‘ബജറ്റില്‍ നിരാശ’; സ്വകാര്യവത്കരണമല്ലാതെ മറ്റൊന്നുമില്ലെന്ന് ചെന്നിത്തല, ജനങ്ങളെ പറ്റിക്കാന്‍ വേണ്ടിയുള്ള ഗിമ്മിക്കെന്ന് ഉണ്ണിത്താന്‍

കാസര്‍കോട്: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച മോദിസര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ സ്വകാര്യവത്കരണത്തിനല്ലാതെ മറ്റൊന്നിനും പ്രാധാന്യമില്ലെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രഖ്യാപനത്തില്‍ കേരളത്തിന് റോഡല്ലാതെ മറ്റൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ട യാതൊന്നും ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ധനമന്ത്രി നടത്തിയിരിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് കേരളത്തിന് എയിംസ് പോലും നല്‍കിയില്ലെന്നും ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നടപടിയേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. എല്‍ഐസി സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. […]

1 Feb 2021 6:42 AM GMT

‘ബജറ്റില്‍ നിരാശ’; സ്വകാര്യവത്കരണമല്ലാതെ മറ്റൊന്നുമില്ലെന്ന് ചെന്നിത്തല, ജനങ്ങളെ പറ്റിക്കാന്‍ വേണ്ടിയുള്ള ഗിമ്മിക്കെന്ന് ഉണ്ണിത്താന്‍
X

കാസര്‍കോട്: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച മോദിസര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ സ്വകാര്യവത്കരണത്തിനല്ലാതെ മറ്റൊന്നിനും പ്രാധാന്യമില്ലെന്ന്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രഖ്യാപനത്തില്‍ കേരളത്തിന് റോഡല്ലാതെ മറ്റൊന്നുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ട യാതൊന്നും ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ധനമന്ത്രി നടത്തിയിരിക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് കേരളത്തിന് എയിംസ് പോലും നല്‍കിയില്ലെന്നും ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നടപടിയേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. എല്‍ഐസി സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ ബജറ്റിലൂടെ കേരളത്തിന് നിരാശയല്ലാതെ മറ്റൊന്നുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്‌. വായ്പ നികുതി വര്‍ദ്ധിപ്പിക്കണമെന്ന കേരളത്തിന്റ ആവശ്യം പരിഗണിക്കാതിരുന്ന കേന്ദ്ര നടപടി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ റെയില്‍വേ മേഖലയെ പാടെ അവഗണിച്ച കേന്ദ്രം ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ നികുതി വിഹിതം ഉയര്‍ത്തി. സംസ്ഥാനത്ത് റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ ഉണ്ടായിരുന്നില്ല. വിഭവ സമാഹരണത്തിന് പുതിയതായി മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും കണ്ടില്ലെന്നും പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നടപടികളാണ് ബജറ്റില്‍ കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധന വില കുറയ്ക്കുന്നതിനായുള്ള യാതൊരു നീക്കവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ വിത്തെടുത്ത് കുത്തി തിന്നുകയാണെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്തെത്തി. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടയുള്ള യാതൊന്നും തന്നെ ബജറ്റിലില്ലെന്നും ജനങ്ങളെ പറ്റിക്കാന്‍ വേണ്ടിയുള്ള ഗിമ്മിക്കാണ് കേന്ദ്ര ബജറ്റെന്നും ഉണ്ണിത്താന്‍ കുറ്റതപ്പെടുത്തി.

Next Story

Popular Stories