‘രാഹുല്‍ ഗാന്ധിക്ക് എന്നോട് നെഗറ്റീവ് ഫീലിങ്ങില്ല, വലിയ സ്നേഹം’; എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് ചെന്നിത്തല
സംസ്ഥാന കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ പുനഃസംഘടനാ നടപടികള്‍ പുരോഗമിക്കവെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പൂര്‍ണ സംതൃപ്തിയെന്ന് രമേശ് ചെന്നിത്തല.രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടായിരുന്നു പ്രതികരണം. ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തനെന്നായിരുന്നു ചെന്നിത്തല ആദ്യം നടത്തിയ പ്രതികരണം. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. ഉമ്മന്‍ ചാണ്ടിയുമായും രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കും. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. കേരളത്തിലെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയും താനും […]
18 Jun 2021 2:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാന കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ പുനഃസംഘടനാ നടപടികള്‍ പുരോഗമിക്കവെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പൂര്‍ണ സംതൃപ്തിയെന്ന് രമേശ് ചെന്നിത്തല.
രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടായിരുന്നു പ്രതികരണം. ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തനെന്നായിരുന്നു ചെന്നിത്തല ആദ്യം നടത്തിയ പ്രതികരണം. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. ഉമ്മന്‍ ചാണ്ടിയുമായും രാഹുല്‍ ഗാന്ധി ഇന്ന് സംസാരിക്കും. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.
കേരളത്തിലെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയും താനും ചില ആശങ്കകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മനസില്‍ തോന്നിയ ആശങ്കകള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഇതിന് പുറമെ തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ചും ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ച പൂര്‍ണ തൃപ്തികരമായിരുന്നു. സ്ഥാനമാനങ്ങളെ കുറിച്ചുള്‍പ്പെടെ വിവാദ പ്രതികരണങ്ങള്‍ക്കില്ല. തനിക്ക് ഉണ്ടായിരുന്ന എല്ലാ പ്രയാസങ്ങളും കൂടിക്കാഴ്ചയോടെ മാറി. ഉമ്മന്‍ ചാണ്ടിയുടെ ആശങ്കകളും താന്‍ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തന്നോട് രാഹുല്‍ ഗാന്ധിക്ക് നെഗറ്റീവ് ഫീലിങ്ങില്ലെന്നും ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പ്രതികരിച്ചു, എന്നോട് വലിയ സ്നേഹമാണ് രാഹുല്‍ ഗാന്ധിക്ക്. സംസാരിച്ചപ്പോള്‍ എല്ലാ വിഷമവും മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാനമാനങ്ങളെ കുറിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ചെന്നിത്തല വ്യക്തമാക്കി. തന്റെ പ്രയോരിറ്റി കേരളമാണ്. എത് ചുമതല എവിടെ ചെയ്യണമെന്നതും ഹൈക്കമാന്‍ഡ് തീരുമാനിക്കും. അത് അംഗീകരിക്കും. ഇനി ഒരു പദവിയില്ലെങ്കിലും സാധാരണ പ്രവര്‍ത്തകനായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.