Top

രമേശ് ചെന്നിത്തല മറ്റൊരു സംസ്ഥാനത്തിന്റെ ചുമതലയിലേക്ക്?; ഇന്ന് രാഹുലിനെ കാണും

കോണ്‍ഗ്രസ് പുനഃസംഘടനാ നടപടികള്‍ പുരോഗമിക്കവെ ഡല്‍ഹിയില്‍ എത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാഹുല്‍ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തും. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ഇന്നലെ രാത്രിയാണ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയത്. ഇന്ന് 11.30 നാണ് രമേശ് രാഹുല്‍ ഗാന്ധിയെ കാണുക. ഇടത് നേതാക്കളുമായി കൂടികാഴ്ച്ചക്കൊരുങ്ങി കെവി തോമസ്; ശനിയാഴ്ച്ച മടക്കം പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡണ്ടിനേയും ഉള്‍പ്പെടെ ഹൈക്കമാന്‍ഡിന്റെ ഏകപക്ഷീയമായ നടപടിയില്‍ രമേശ് ചെന്നിത്തല നേതൃത്വത്തെ അതൃപ്തി അറിയിക്കും. പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതിരുന്ന രമേശ് […]

17 Jun 2021 8:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രമേശ് ചെന്നിത്തല മറ്റൊരു സംസ്ഥാനത്തിന്റെ ചുമതലയിലേക്ക്?; ഇന്ന് രാഹുലിനെ കാണും
X

കോണ്‍ഗ്രസ് പുനഃസംഘടനാ നടപടികള്‍ പുരോഗമിക്കവെ ഡല്‍ഹിയില്‍ എത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാഹുല്‍ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തും. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം ഇന്നലെ രാത്രിയാണ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എത്തിയത്. ഇന്ന് 11.30 നാണ് രമേശ് രാഹുല്‍ ഗാന്ധിയെ കാണുക.

ഇടത് നേതാക്കളുമായി കൂടികാഴ്ച്ചക്കൊരുങ്ങി കെവി തോമസ്; ശനിയാഴ്ച്ച മടക്കം

പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡണ്ടിനേയും ഉള്‍പ്പെടെ ഹൈക്കമാന്‍ഡിന്റെ ഏകപക്ഷീയമായ നടപടിയില്‍ രമേശ് ചെന്നിത്തല നേതൃത്വത്തെ അതൃപ്തി അറിയിക്കും.

പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതിരുന്ന രമേശ് ചെന്നിത്തലക്ക് ഉചിതമായ മറ്റൊരു പദവി നല്‍കിയേക്കും. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാക്കുന്നതുള്‍പ്പെടെയുള്ള ആലോചനങ്ങള്‍ നടക്കുന്നുവെന്നാണ് സൂചന.

‘ബംഗാളില്‍ രാഷ്ട്രീയ ആക്രമണങ്ങളുണ്ടായിട്ടില്ല, എല്ലാം ബിജെപിയുടെ ഗിമ്മിക്കുകള്‍’; ആരോപണങ്ങളെ തള്ളി മമത

രമേശ് ചെന്നിത്തല എകെ ആന്റണിയുമായും കെസി വേണുഗോപാലുമായും കൂടികാഴ്ച്ച നടത്തും. കേരളത്തിലെ നേതൃമാറ്റത്തിന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് നിന്നുള്ള നേതാവിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കുന്നത്.

Next Story