‘ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് ചുമതല ഹിന്ദു വോട്ട് കുറച്ചു’; സോണിയക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ചുമതലയും പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് രമേശ് ചെന്നിത്തല. അദ്ദേഹം സോണിയാഗാന്ധിക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയത് തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ കുറയാന്‍ കാരണമാക്കിയെന്നാണ് കത്തില്‍ പറയുന്നത്. പ്രതിപക്ഷ നേതാവായി താന്‍ തുടരുമ്പോഴും തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ കൊണ്ടുവന്നത് വളരെ വേദനിപ്പിച്ചുവെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ഇതിലൂടെ ഹിന്ദു വോട്ടുകള്‍ നഷ്ടപെട്ടുവെന്ന വാദമാണ് രമേശ് ചെന്നിത്തല ഉയര്‍ത്തുന്നത്. ഹൈക്കമാന്‍ഡായിരുന്നു ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി തീരുമാനിച്ചത്. ന്യൂനപക്ഷ […]
29 May 2021 12:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ചുമതലയും പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്ന് രമേശ് ചെന്നിത്തല. അദ്ദേഹം സോണിയാഗാന്ധിക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയത് തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ കുറയാന്‍ കാരണമാക്കിയെന്നാണ് കത്തില്‍ പറയുന്നത്.
പ്രതിപക്ഷ നേതാവായി താന്‍ തുടരുമ്പോഴും തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ കൊണ്ടുവന്നത് വളരെ വേദനിപ്പിച്ചുവെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ഇതിലൂടെ ഹിന്ദു വോട്ടുകള്‍ നഷ്ടപെട്ടുവെന്ന വാദമാണ് രമേശ് ചെന്നിത്തല ഉയര്‍ത്തുന്നത്.
ഹൈക്കമാന്‍ഡായിരുന്നു ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി തീരുമാനിച്ചത്. ന്യൂനപക്ഷ വോട്ടുകള്‍ പല രീതിയില്‍ പാര്‍ട്ടിയില്‍ നിന്നും പോകുന്നൊരു സാഹചര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവന്ന് അതിനെ മറികടക്കാന്‍ ഹൈക്കമാന്‍ഡ് ഇത്തരമൊരു നടപടിയിലേക്ക് പോയത്. എന്നാല്‍ അതിനെ കൂടിയാണ് ചെന്നിത്തലയെ വിമര്‍ശിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയായിരുന്നു പാര്‍ട്ടിയെ നയിച്ചത്.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സോണിയാഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ തകര്‍ത്തത് ഗ്രൂപ്പുകളാണെന്ന് മുല്ലപ്പള്ളി സോണിയയെ അറിയിച്ചു. ഗ്രൂപ്പുകള്‍ ഒരിക്കലും തന്നെ സ്വതന്ത്രനായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് ചൂണ്ടിക്കാട്ടി മുമ്പ് മുല്ലപ്പള്ളി കത്തയച്ചിരുന്നു. ഇത് തന്റെ രാജികത്ത് തന്നെയായി പരിഗണിക്കണമെന്നാണ് മുല്ലപ്പള്ളി സോണിയാഗാന്ധിയോട് ആവശ്യപ്പെടുന്നത്.ഇന്നലെ നടന്ന യുഡിഎഫ് ഏകോപനസമിതി യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുത്തിരുന്നില്ല.