Top

‘പൊലീസ് സാന്നിദ്ധ്യത്തില്‍ കന്യാസ്ത്രീകളെ അവഹേളിക്കാന്‍ ജനക്കൂട്ടത്തെ അനുവദിച്ചു’; പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം നിന്ദ്യവും, പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറാകണമെന്നും കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ മതനിരപേക്ഷത എത്രമാത്രം അപകടത്തിലായിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്നും ചെന്നിത്തല പറഞ്ഞു. ചെന്നിത്തല പറയുന്നു: ” ട്രെയിന്‍ യാത്രക്കിടയില്‍ ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ വച്ച് […]

23 March 2021 11:17 AM GMT

‘പൊലീസ് സാന്നിദ്ധ്യത്തില്‍ കന്യാസ്ത്രീകളെ അവഹേളിക്കാന്‍ ജനക്കൂട്ടത്തെ അനുവദിച്ചു’; പ്രധാനമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്
X

ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം നിന്ദ്യവും, പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറാകണമെന്നും കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ മതനിരപേക്ഷത എത്രമാത്രം അപകടത്തിലായിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ സംഭവമെന്നും ചെന്നിത്തല പറഞ്ഞു.

ചെന്നിത്തല പറയുന്നു: ” ട്രെയിന്‍ യാത്രക്കിടയില്‍ ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ വച്ച് കന്യാസ്ത്രീകളെ ആക്രമിക്കുകയും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം നിന്ദ്യവും, പ്രതിഷേധാര്‍ഹവുമാണ്. ഈ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഡല്‍ഹിയില്‍ നിന്ന് ഈ മാസം 19 ന് ഒഡീഷയിലേക്ക് പോവുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ രണ്ടു യുവസന്യാസിനികള്‍ക്കും, വിദ്യാര്‍ത്ഥിനികളായ രണ്ട് സന്യാസിനികള്‍ക്കും നേരെയാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. മതം മാറ്റാന്‍ പെണ്‍കുട്ടികളെ കൊണ്ടു പോവുകയാണെന്ന് ആരോപിച്ചാണ് അക്രമികള്‍ കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്തത്. അക്രമത്തിന് ഇരയായവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം കന്യാസ്ത്രീകളെ ബലമായി ട്രെയിനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവുകയും അവര്‍ക്കെതിരെ കേസെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത പോലീസ് നടപടി ഞെട്ടിക്കുന്നതാണ്.

ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ മതനിരപേക്ഷത എത്രമാത്രം അപകടത്തിലായിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ സംഭവം. ഉത്തര്‍പ്രദേശുമായി യാതൊരു ബന്ധവുമുള്ളവരല്ല ഈ കന്യാസ്ത്രീകള്‍. അവര്‍ ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ ഒഡീഷയിലേക്ക് പോകുമ്പോള്‍ ഉത്തര്‍പ്രദേശ് വഴി യാത്ര ചെയ്തു എന്നേയുള്ളു. കൂടെയുണ്ടായിരുന്നതും വിദ്യാര്‍ത്ഥിനികളായ കന്യാസ്ത്രീകളായിരുന്നു. എന്നിട്ടും ഉത്തര്‍പ്രദേശിലെ നിയമമുപയോഗിച്ച് അവരെ കുടുക്കാനാണ് പൊലീസ് ശ്രമിച്ചത്. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കാണിച്ചിട്ടും വനിതാ പൊലീസിന്റെ സാന്നിദ്ധ്യമില്ലാതെ തന്നെ അവരെ ട്രെയിനില്‍ നിന്ന് ബലമായി പിടിച്ചിറക്കി പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. പൊലീസ് സാന്നിദ്ധ്യത്തില്‍ തന്നെ കന്യാസ്ത്രീകളെ അവഹേളിക്കാന്‍ വലിയ ഒരു ജനക്കൂട്ടത്തെ അനുവദിച്ചു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരാവകാശങ്ങളുടെ ആഴത്തിലുള്ള ലംഘനമാണുണ്ടായിരിക്കുന്നത്.

പൊലീസും വളരെ മോശമായാണ് പെരുമാറിയത്. ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകര്‍ ബന്ധപ്പെട്ട ശേഷം അര്‍ദ്ധരാത്രി മാത്രമാണ് അവരെ മോചിപ്പിക്കാന്‍ പോലീസ് തയ്യാറായത്. അപരിചിതമായ പ്രദേശത്ത് നാല് കന്യാസ്ത്രീകള്‍ക്കു ഇത്തരം ഒരു അതിക്രമം നേരിടേണ്ടി വന്നത് ഭരണകൂടത്തിന്റെ കൂടി ഒത്താശയോട് കൂടിയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറാകണം. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാരും വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഈ രാജ്യത്ത് സ്വതന്ത്രമായും മനുഷ്യാന്തസ്സോടു കൂടിയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് പ്രധാന മന്ത്രിയ്ക്ക് കത്തയച്ചു. നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ശിലകളായ മതസൗഹാര്‍ദ്ദവും മതനിരപേക്ഷതയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് എന്ത് വില കൊടുത്തും നേരിടും.”

Next Story