‘ഇരുട്ടിന്റെ മറവില്‍ ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ നടത്തിയത് ആചാരലംഘനം’; ശബരിമല വീണ്ടും ചര്‍ച്ചയാക്കാന്‍ യുഡിഎഫ്
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങള്‍ തൂത്തുവാരാന്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും സഹായിച്ചത് ശബരിമല സ്ത്രീ പ്രവേശനമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവേ സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശനം വീണ്ടും ചര്‍ച്ചയാക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രചരണം തുടങ്ങിവെച്ചത്. ശബരിമലയില്‍ കേവലമായ രാഷ്ട്രീയ ലക്ഷ്യം ഉന്നമിട്ട് പിണറായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസിസമൂഹം ഒന്നടങ്കം തിരിച്ചടി നല്‍കി. പക്ഷേ നമ്മള്‍ ജാഗ്രത കൈവിടാന്‍ പാടില്ലെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. വിശ്വാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച് കൃത്യമായ […]

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങള്‍ തൂത്തുവാരാന്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും സഹായിച്ചത് ശബരിമല സ്ത്രീ പ്രവേശനമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവേ സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശനം വീണ്ടും ചര്‍ച്ചയാക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രചരണം തുടങ്ങിവെച്ചത്.
ശബരിമലയില്‍ കേവലമായ രാഷ്ട്രീയ ലക്ഷ്യം ഉന്നമിട്ട് പിണറായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസിസമൂഹം ഒന്നടങ്കം തിരിച്ചടി നല്‍കി. പക്ഷേ നമ്മള്‍ ജാഗ്രത കൈവിടാന്‍ പാടില്ലെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
വിശ്വാസികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ച് കൃത്യമായ നിലപാടാണ് അന്നും ഇന്നും കോണ്‍ഗ്രസ് പിന്തുടരുന്നത്. പോലീസ് നടപടി കൊണ്ടോ ബലപ്രയോഗം കൊണ്ടോ കളങ്കപ്പെടുത്തേണ്ടതല്ല വിശ്വാസിസമൂഹത്തിന്റെ വികാരമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിശ്വാസികളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്ത പിണറായി സര്‍ക്കാരിനെതിരെ കേരളപിറവി ദിനം യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുട്ടിന്റെ മറവില്‍ ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ നടത്തിയത് ആചാരലംഘനം എന്നെഴുതിയ പോസ്റ്ററും ചെന്നിത്തലയുടെ പോസ്റ്റിലുണ്ട്.