Top

കൗമാരക്കാരന്‍ ചേര്‍ത്തുപിടിച്ച് തെരുതെരെ ഉമ്മ നല്‍കുന്ന ചിത്രവുമായി ചെന്നിത്തല; ഈ സ്ഥാനത്ത് പിണറായി ആയിരുന്നെങ്കിലോ എന്ന് കമന്റ്

കൗമാരക്കാരോടൊപ്പമുള്ള ചെന്നിത്തലയുടെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ വൈറലായി.

27 March 2021 10:18 AM GMT

കൗമാരക്കാരന്‍ ചേര്‍ത്തുപിടിച്ച് തെരുതെരെ ഉമ്മ നല്‍കുന്ന ചിത്രവുമായി ചെന്നിത്തല; ഈ സ്ഥാനത്ത് പിണറായി ആയിരുന്നെങ്കിലോ എന്ന് കമന്റ്
X

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്നെ കൗമാരക്കാരന്‍ ചേര്‍ത്തുപിടിച്ച് ചുംബിക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് കരുവാറ്റ ഹിന്ദി മഹാവിദ്യാലയത്തിലെത്തിയപ്പോള്‍ പത്താം ക്ലാസുകാരന്‍ റിസ്വാന്‍ തന്നെ കണ്ട് ഓടിയെത്തി തെരുതെരു ഉമ്മ നല്‍കുകയായിരുന്നുവെന്ന് ചെന്നിത്തല പറയുന്നു. പുതുതലമുറയുടെ സ്‌നേഹവും സന്തോഷവും ഏറ്റുവാങ്ങിയതിന്റെ സന്തോഷവും ഫോട്ടോയോടൊപ്പം ചെന്നിത്തല പങ്കുവെച്ചു. നിഷ്‌കളങ്കമായ സ്‌നേഹവും സന്തോഷവും ഹൃദത്തിലേറ്റുവാങ്ങുന്നുവെന്നും ചിത്രത്തോടൊപ്പം ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

കൗമാരക്കാരോടൊപ്പമുള്ള ചെന്നിത്തലയുടെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ വൈറലായി. പ്രതിപക്ഷ നേതാവിന്റെ ലാളിത്യവും ജനപിന്തുണയുമാണ് ഈ ചിത്രം തെളിയിക്കുന്നതെന്ന് കമന്റുകള്‍ ഉയരുന്നുണ്ട്. അതേസമയം രമേശ് ചെന്നിത്തലയ്ക്കുപകരം മുഖ്യമന്ത്രി പിണറായി വിജയനെ ചുംബിക്കുന്ന കാര്യം ഈ കൗമാരക്കാരന് ചിന്തിക്കാന്‍ പോലുമാകില്ലെന്നും ചെന്നിത്തലയുടെ ഫോട്ടോയ്ക്ക് താഴെ കമന്റുകളുണ്ട്.

ഫോട്ടോ പങ്കുവെച്ച് രമേശ് ചെന്നിത്തല പറഞ്ഞത്:

പുതുതലമുറയുടെ സ്നേഹവും സന്തോഷവും ഏറ്റുവാങ്ങിയ മുഹൂർത്തം…

ഹരിപ്പാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് കരുവാറ്റ ഹിന്ദി മഹാവിദ്യാലത്തിലെത്തിയത്. കൗമാരക്കാർ ആഹ്ലാദത്തോടെ വരവേൽക്കുന്നതിനിടയിലാണ്,പത്താംക്ലാസുകാരനായ റിസ്വാൻ ഓടിയെത്തിയത്. ചേർത്തുപിടിച്ചു തുരുതുരാ ഉമ്മ നൽകി. നിഷ്കളങ്കമായ സ്നേഹവും സന്തോഷവും ഹൃദയത്തിലേറ്റുവാങ്ങുന്നു.

പുതുതലമുറയുടെ സ്നേഹവും സന്തോഷവും ഏറ്റുവാങ്ങിയ മുഹൂർത്തം… ഹരിപ്പാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ്…

Posted by Ramesh Chennithala on Saturday, 27 March 2021
Next Story