Top

ബിജെപിയോട് ഉപമിച്ചതില്‍ യാദവ സമുദായത്തോട് ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല; ‘ഇന്ത്യയിലെ ഒരു വിഭാഗത്തിനും ബിജെപി ഉപമ സഹിക്കാന്‍ കഴിയില്ല’

കേരളത്തിലെ ബിജെപി നേതൃത്വം യാദവകുലം പോലെ അടിച്ചുതകരുമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ശൈലി കടമെടുത്തു എന്നല്ലാതെ ഒരു വിഭാഗത്തിന്റേയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രമേശ് ചെന്നിത്തലയുടെ വിശദീകരണം. യാദവ സമൂഹത്തിന് മാത്രമല്ല, ഇന്ത്യയിലെ ഏത് വിഭാഗത്തിനും തങ്ങളെ ബിജെപിയോട് ഉപമിക്കുന്നതില്‍ സങ്കടം ഉണ്ടാകുന്നത് സ്വഭാവികമാണെന്നും എന്നാല്‍ തന്റെ പ്രസ്താവന ശരിയാണെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി പരാജയത്തിലൂടെ വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ […]

5 Jan 2021 8:01 PM GMT

ബിജെപിയോട് ഉപമിച്ചതില്‍ യാദവ സമുദായത്തോട് ഖേദം  പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല; ‘ഇന്ത്യയിലെ ഒരു വിഭാഗത്തിനും ബിജെപി ഉപമ സഹിക്കാന്‍ കഴിയില്ല’
X

കേരളത്തിലെ ബിജെപി നേതൃത്വം യാദവകുലം പോലെ അടിച്ചുതകരുമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ശൈലി കടമെടുത്തു എന്നല്ലാതെ ഒരു വിഭാഗത്തിന്റേയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു രമേശ് ചെന്നിത്തലയുടെ വിശദീകരണം.

യാദവ സമൂഹത്തിന് മാത്രമല്ല, ഇന്ത്യയിലെ ഏത് വിഭാഗത്തിനും തങ്ങളെ ബിജെപിയോട് ഉപമിക്കുന്നതില്‍ സങ്കടം ഉണ്ടാകുന്നത് സ്വഭാവികമാണെന്നും എന്നാല്‍ തന്റെ പ്രസ്താവന ശരിയാണെന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപി പരാജയത്തിലൂടെ വ്യക്തമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു യാദവകുലവുമായി ബിജെപിയെ താരതമ്യപ്പെടുത്തികൊണ്ടുള്ള ചെന്നിത്തലയുടെ പരാമര്‍ശം.
‘കേരളത്തിലെ ബിജെപി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരും. ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളിലെ അന്തഛിദ്രം മൂലം മുന്നോട്ടു പോകാന്‍ പറ്റുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വീരവാദങ്ങള്‍ മുഴക്കിയ പാര്‍ട്ടിയാണ് ബിജെപി. ഒരു സീറ്റ് പോലും കിട്ടിയില്ല. നിയമസഭയില്‍ ആകെ കിട്ടിയത് ഒരു സീറ്റാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിതി ദയനീയമാകും. ഈ ബിജെപിയാണ് കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് പറഞ്ഞു നടക്കുന്നത്. ഇല്ലാതാകാന്‍ പോകുന്ന കക്ഷി ബിജെപിയായിരിക്കുമെന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.

കേരള നിയമസഭയില്‍ പത്തു സീറ്റ് കിട്ടാന്‍ നൂറു വര്‍ഷം കഴിഞ്ഞാലും ബിജെപിക്ക് സാധിക്കില്ല. നരേന്ദ്ര മോദിക്ക് കേരള നിയമസഭയില്‍ അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ അധികാരം ഉണ്ടെങ്കില്‍ മാത്രം സുരേഷ് ഗോപി പറഞ്ഞതു പോലെ പത്ത് അംഗങ്ങള്‍ ഉണ്ടായേക്കും. കേരളത്തിലെ ജനങ്ങള്‍ മതേതരവിശ്വാസികളാണ്.മതനിരപേക്ഷതയാണ് കേരളത്തിന്റെ മുദ്രവാക്യം.അതുകൊണ്ടു തന്നെ ബിജെപിക്ക് കേരളത്തില്‍ ഇടമില്ലെന്നും രമേശ് ചെന്നിത്തല കൂട്ടി ചേര്‍ത്തു.

രമേശ് ചെന്നിത്തലയുടെ വിശദീകരണത്തിന്റെ പൂര്‍ണരൂപം;

‘യാദവ സമൂഹത്തിനു മാത്രമല്ല ഇന്ത്യയിലെ ഏതൊരു വിഭാഗത്തിനും തങ്ങളെ ബി.ജെ.പിയോട് ഉപമിക്കുന്നതില്‍ സങ്കടം ഉണ്ടാകുന്നത് സ്വഭാവികമാണ്. ഇന്ന് യാദവ സമുദായ അംഗങ്ങള്‍, അവരെ ബി.ജെ.പിയോട് ഉപമിച്ച് കൊണ്ട് എന്റെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശം വേദനയുണ്ടാക്കി എന്ന് സൂചിപ്പിച്ചു.
ബി.ജെ.പിക്ക് ഉള്ളില്‍ നടക്കുന്ന ആഭ്യന്തര കലാപങ്ങള്‍ അവരെ ഇല്ലാതാക്കും എന്നത് സൂചിപ്പിക്കാന്‍ മലയാളത്തില്‍ പ്രചാരത്തില്‍ ഉള്ള ഒരു ശൈലി കടമെടുത്തു എന്നതില്‍ കവിഞ്ഞ് ഒരു വിഭാഗത്തിന്റെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചതല്ല. എന്റെ പ്രസ്താവനശരിയാണ് എന്ന് തദ്ദേശ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പരാജയത്തിലൂടെ വ്യക്തമാകുകയും ചെയ്തു.’

Next Story