Top

‘എന്‍ പ്രശാന്തുമായി സംസാരിച്ചിട്ട് വര്‍ഷങ്ങളായി’; മുഖ്യമന്ത്രിയറിയാതെ എംഡിക്ക് ഒപ്പിടാനാകുമോ എന്ന് ചെന്നിത്തല

പൂന്തുറ: കെഎസ്‌ഐഎന്‍സി എം ഡി എന്‍ പ്രശാന്തുമായി താന്‍ സംസാരിച്ചിട്ട് വര്‍ഷങ്ങളായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ എംഡിക്ക് എങ്ങനെയാണ് 3000 കോടിയുടെ കരാറില്‍ ഒപ്പിടാന്‍ സാധിക്കുകയെന്നും ചെന്നിത്തല ചോദിച്ചു. പൂന്തുറയിലെ സത്യാഗ്രഹ വേദിയില്‍ വെച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പ്രശാന്ത് എന്നോടോ, ഞാന്‍ പ്രശാന്തിനോടോ സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയോട് ചോദിക്കാതെ എങ്ങനെയാണ് അയാള്‍ക്ക് കരാറില്‍ ഒപ്പിടാന്‍ സാധിക്കുക. രമേശ് ചെന്നിത്തല അമേരിക്കന്‍ കമ്പനിയായ ഇഎംസിസി രണ്ട് തവണ മുഖ്യമന്തിയുമായി സംസാരിച്ചു. കമ്പനി സിഇഒ ആണ് […]

25 Feb 2021 2:06 AM GMT

‘എന്‍ പ്രശാന്തുമായി സംസാരിച്ചിട്ട് വര്‍ഷങ്ങളായി’; മുഖ്യമന്ത്രിയറിയാതെ എംഡിക്ക് ഒപ്പിടാനാകുമോ എന്ന് ചെന്നിത്തല
X

പൂന്തുറ: കെഎസ്‌ഐഎന്‍സി എം ഡി എന്‍ പ്രശാന്തുമായി താന്‍ സംസാരിച്ചിട്ട് വര്‍ഷങ്ങളായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ എംഡിക്ക് എങ്ങനെയാണ് 3000 കോടിയുടെ കരാറില്‍ ഒപ്പിടാന്‍ സാധിക്കുകയെന്നും ചെന്നിത്തല ചോദിച്ചു. പൂന്തുറയിലെ സത്യാഗ്രഹ വേദിയില്‍ വെച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

പ്രശാന്ത് എന്നോടോ, ഞാന്‍ പ്രശാന്തിനോടോ സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിയോട് ചോദിക്കാതെ എങ്ങനെയാണ് അയാള്‍ക്ക് കരാറില്‍ ഒപ്പിടാന്‍ സാധിക്കുക.

രമേശ് ചെന്നിത്തല

അമേരിക്കന്‍ കമ്പനിയായ ഇഎംസിസി രണ്ട് തവണ മുഖ്യമന്തിയുമായി സംസാരിച്ചു. കമ്പനി സിഇഒ ആണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയതെന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി അറിയാതെയാണ് 2,950 കോടിയുടെ കരാര്‍ ഉണ്ടായിരിക്കുന്നതെങ്കില്‍ ആ കസേരയില്‍ ഇരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കെഎസ്‌ഐഎന്‍സിയും ഇഎംസിസിയും ചേര്‍ന്നുണ്ടാക്കിയ കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൂന്തുറയില്‍ നടക്കുന്ന സത്യാഗ്രഹ സമരത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. വസ്തുതാപരമായ ആരോപണങ്ങളാണ് താന്‍ ഉയര്‍ത്തിയതെന്നും അത് ഉന്നയിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ആ കരാറിനിപ്പോള്‍ അംഗീകാരം ലഭിക്കില്ലായിരുന്നോ എന്നും ചെന്നിത്തല ചോദിച്ചു. വിഷയത്തെ തുടര്‍ന്ന് തീര മേഖലയില്‍ ഉണ്ടായിരിക്കുന്ന അമര്‍ഷം സര്‍ക്കാര്‍ കാണാതെ പോകരുത്. മന്ത്രിയെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം. കള്ളം പിടിക്കപ്പെട്ടപ്പോള്‍ തോന്നിയത് പറഞ്ഞൊഴിയാനാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ശ്രമിക്കുന്നത്. തന്നെ മനോനില തെറ്റിയവനെന്നാണ് മന്ത്രി വിളിച്ചത്. എന്നാല്‍ അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ താന്‍ തയ്യാറല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Next Story