Top

‘ഗവര്‍ണര്‍ക്ക് നല്‍കേണ്ട സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി മോഷ്ടിച്ചു’; ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടിയെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസകിന് എങ്ങനെ ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ക്ക് നല്‍കേണ്ട റിപ്പോര്‍ട്ട് ധനമന്ത്രി മോഷ്ടിക്കുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ‘കിഫ്ബിയെ എതിര്‍ക്കുന്നില്ല. പദ്ധതികള്‍ സുതാര്യമായിരിക്കണം. കിഫ്ബിയിലെ കമ്മീഷനാണ് പ്രശ്‌നം. ആര്‍ക്കൊക്കെ എത്ര കമ്മീനാണ് കിട്ടിയതെന്ന് ധനമന്ത്രി തയ്യാറാകണമെന്നും’ രമേശ് ചെന്നിത്തല ആരോപിച്ചു. സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് മസാല ബോണ്ട് വിറ്റു. കോടികള്‍ കമ്മീഷന്‍ കിട്ടുന്ന ഗുരുതരമായ അഴിമതി നടന്നു. ലാവ്‌ലിന്‍ വഴി […]

17 Nov 2020 4:31 AM GMT

‘ഗവര്‍ണര്‍ക്ക് നല്‍കേണ്ട സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി മോഷ്ടിച്ചു’; ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടിയെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസകിന് എങ്ങനെ ലഭിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ക്ക് നല്‍കേണ്ട റിപ്പോര്‍ട്ട് ധനമന്ത്രി മോഷ്ടിക്കുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

‘കിഫ്ബിയെ എതിര്‍ക്കുന്നില്ല. പദ്ധതികള്‍ സുതാര്യമായിരിക്കണം. കിഫ്ബിയിലെ കമ്മീഷനാണ് പ്രശ്‌നം. ആര്‍ക്കൊക്കെ എത്ര കമ്മീനാണ് കിട്ടിയതെന്ന് ധനമന്ത്രി തയ്യാറാകണമെന്നും’ രമേശ് ചെന്നിത്തല ആരോപിച്ചു.

സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് മസാല ബോണ്ട് വിറ്റു. കോടികള്‍ കമ്മീഷന്‍ കിട്ടുന്ന ഗുരുതരമായ അഴിമതി നടന്നു. ലാവ്‌ലിന്‍ വഴി കമ്മീഷന്‍ അടിക്കുകയായിരുന്നു ലക്ഷ്യം. കേരളത്തില്‍ ആദ്യമായിട്ടല്ല പാലവും റോഡും ഉണ്ടാക്കുന്നത്. മന്ത്രി പറയുന്നത് കേട്ടാല്‍ കിഫ്ബി ഇല്ലായിരുന്നെങ്കില്‍ ഇവിടെ ഒന്നും നടക്കില്ലെന്ന് തോന്നും. അന്വേഷണം തന്നിലേക്കെത്തുമ്പോള്‍ മുഖ്യമന്ത്രി ഉറഞ്ഞു തുള്ളുകയാണെന്നും ഒന്നും മറക്കാനില്ലെങ്കില്‍ എന്തിനാണ് പേടിക്കുന്നതെന്നും’ രമേശ് ചെന്നിത്തല ചോദിച്ചു.

ഏത് വികസന പ്രവര്‍ത്തനം നടത്തുമ്പോഴും ഓഡിറ്റിംഗ് നടത്തണം. എല്ലാ വികസനവും തടഞ്ഞവരാണ് ഞങ്ങളെ വികസന വിരുദ്ധരെന്ന് വിളിക്കുന്നത്. ഞങ്ങള്‍ വികസനത്തിന്ന് എതിരല്ലെന്നും ചെന്നിത്തലപറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ശിവശങ്കറിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് മുഖ്യമന്ത്രി.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളും മുഖ്യമന്ത്രിയും തമ്മിലുള്ള കൂട്ട് കച്ചവടമാണ് നടക്കുന്നത്. തന്നിലേക്ക് അന്വേഷണം എത്തുമെന്ന് ഭയന്ന് മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുന്നു
ധനമന്ത്രി പറയുന്നത് ആര് വിശ്വാസിക്കാനാണെന്നും ചെന്നിത്തല ചോദിച്ചു.

കിഫ്ബിയുമായി ബന്ധപ്പെട്ട പ്രശ്‌നം സിഎജി ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാണോ കരടാണോയെന്നതല്ലെന്ന് നേരത്തെ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു.
റിപ്പോര്‍ട്ടിലെ വാദങ്ങള്‍ കേരള വികസനത്തെ എങ്ങനെ ബാധിക്കും എന്നതാണ് വിഷയം. ഇതിന് മറുപടി പറയാന്‍ യുഡിഎഫ് തയ്യാറായിട്ടില്ല പല കാര്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് പുകമറ സൃഷ്ടിക്കുകയാണെന്നുമായിരുന്നു ധനമന്ത്രിയുടെ വാദം.

Next Story

Popular Stories