കറുത്ത മാസ്കിനോട് മുഖ്യമന്ത്രിക്ക് എന്താണിത്ര ദേഷ്യം; തമിഴ്നാട്ടില്‍ മോദിയുടെ പരിപാടിയിലും നടന്നതിതു തന്നെയെന്ന് ചെന്നിത്തല
മുഖ്യമന്ത്രിയുടെ സംവാദപരിപാടിയില്‍ എന്തു കൊണ്ടാണ് കറുത്ത മാസ്ക് ധരിക്കുന്നവരെ പ്രവേശിപ്പിക്കാത്തതെന്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തമിഴ്നാട്ടില്‍ വെച്ചു നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേകാര്യം തന്നെ ചെയ്തെന്നും ചെന്നിത്തല പറഞ്ഞു. ‘ മുഖ്യമന്ത്രി ഇപ്പോള്‍ സംവാദ പരിപാടി നടത്തുകയാണ്. ആ സംവാദപരിപാടിയില്‍ കറുത്ത മാസ്ക് ധരിക്കുന്ന ആളുകളെ ഒഴിവാക്കുന്നു. ഈ കറുപ്പിനോട് ഇത്ര വിരോധം മുഖ്യമന്ത്രിക്കെന്താണെന്ന് മനസ്സിലാവുന്നില്ല. തമിഴ്നാട്ടില്‍ നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തില്‍ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കി. അപ്പോള്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും […]

മുഖ്യമന്ത്രിയുടെ സംവാദപരിപാടിയില്‍ എന്തു കൊണ്ടാണ് കറുത്ത മാസ്ക് ധരിക്കുന്നവരെ പ്രവേശിപ്പിക്കാത്തതെന്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തമിഴ്നാട്ടില്‍ വെച്ചു നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേകാര്യം തന്നെ ചെയ്തെന്നും ചെന്നിത്തല പറഞ്ഞു.
‘ മുഖ്യമന്ത്രി ഇപ്പോള്‍ സംവാദ പരിപാടി നടത്തുകയാണ്. ആ സംവാദപരിപാടിയില്‍ കറുത്ത മാസ്ക് ധരിക്കുന്ന ആളുകളെ ഒഴിവാക്കുന്നു. ഈ കറുപ്പിനോട് ഇത്ര വിരോധം മുഖ്യമന്ത്രിക്കെന്താണെന്ന് മനസ്സിലാവുന്നില്ല. തമിഴ്നാട്ടില്‍ നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തില്‍ കറുത്ത മാസ്ക് ധരിച്ചവരെ പുറത്താക്കി. അപ്പോള്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ഒരേ നിലപാട് സ്വീകരിക്കുകയാണ്,’ രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം കറുത്ത മാസ്ക് വിലക്കിയെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച വയനാട് പാക്കേജ് പ്രഖ്യാപിച്ച ചടങ്ങിലാണ് കറുത്ത മാസ്ക് ധരിച്ചെത്തിയവരെ പൊലീസ് തടഞ്ഞെന്ന ആരോപണം ഉയര്‍ന്നത്.
മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയിട്ടില്ല. യോഗവുമായി ബന്ധപ്പെട്ട നടപടികള്‍ മാത്രമാണ് ഉണ്ടായത്. അതേസമയം സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ ക്ഷുഭിതനായെന്ന വാര്‍ത്ത ശരിയല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംവാദ പരിപാടി ഏകപക്ഷീയമാണെന്നും എസ്എഫ്ഐക്കാരെ മാത്രം പങ്കെടുപ്പിക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖ്യമന്ത്രി ഇങ്ങനെ ഒരു പരിപാടി നടത്തുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
‘ മുന്‍കൂട്ടി ചോദ്യങ്ങള്‍ ചോദിക്കണം. നേരിട്ട് ആര്‍ക്കും ചോദിക്കാന്‍ പറ്റില്ല. നേരിട്ട് ചോദിച്ച് കഴിഞ്ഞാല്‍ അതിനെ വിലക്കുന്നു. അപ്പൊ ഇതിനെ സംവാദം എന്നല്ല പറയുന്നത്, റേഡിയോയിലോ ടെലിവിഷനിലോ ആറ് മണിക്ക് മുഖ്യമന്ത്രി പറയുന്ന ബഡായി ബംഗ്ലാവിലെ കാര്യം പോലെ അങ്ങ് പറഞ്ഞാല്‍ മതിയല്ലോ,’ ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.