‘കേരളത്തിന് ആവശ്യത്തിലധികം ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ കഴിവുണ്ട്, ഡല്‍ഹിക്ക് സഹായമെത്തിക്കണം’; സര്‍ക്കാരിനോട് ചെന്നിത്തല
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിക്ക് സഹായമെത്തിക്കണമെന്ന് കേരളാ സര്‍ക്കാരിനോട് രമേശ് ചെന്നിത്തല. നിലവില്‍ കേരളത്തില്‍ ആവശ്യത്തിലധികം ഓക്സിജന്‍ ഉത്പാദിപ്പിക്കുവാന്‍ ഉള്ള കഴിവ് ഉണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും സംസ്ഥാനത്ത് നിന്ന് ഒരു എയര്‍ ലോഡ് ഓക്സിജനെങ്കിലും ഡല്ഹിയിലെത്തിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഭാവിയിലെ എമര്‍ജ്ജന്‍സി കൂടി കണക്കിലെടുക്കണ്ടതുണ്ട്. അത് കൂടി മനസ്സിലാക്കി, സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. ചെന്നിത്തല പറഞ്ഞു. ഏകദേശം പത്തുലക്ഷം മലയാളികള്‍ക്ക് ആശ്രയമരുളുന്ന നമ്മുടെ ഡല്‍ഹി ഇന്നുവരെ […]

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിക്ക് സഹായമെത്തിക്കണമെന്ന് കേരളാ സര്‍ക്കാരിനോട് രമേശ് ചെന്നിത്തല. നിലവില്‍ കേരളത്തില്‍ ആവശ്യത്തിലധികം ഓക്സിജന്‍ ഉത്പാദിപ്പിക്കുവാന്‍ ഉള്ള കഴിവ് ഉണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും സംസ്ഥാനത്ത് നിന്ന് ഒരു എയര്‍ ലോഡ് ഓക്സിജനെങ്കിലും ഡല്ഹിയിലെത്തിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഭാവിയിലെ എമര്‍ജ്ജന്‍സി കൂടി കണക്കിലെടുക്കണ്ടതുണ്ട്. അത് കൂടി മനസ്സിലാക്കി, സര്‍ക്കാര്‍ ഈ ആവശ്യം പരിഗണിക്കണം എന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. ചെന്നിത്തല പറഞ്ഞു.
ഏകദേശം പത്തുലക്ഷം മലയാളികള്‍ക്ക് ആശ്രയമരുളുന്ന നമ്മുടെ ഡല്‍ഹി ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിഷമഘട്ടത്തില്‍ കൂടെ കടന്നുപോവുകയാണ്. നൂറുകണക്കിന് ആള്ക്കാര് ഓക്സിജന്റെ അഭാവംമൂലം പിടഞ്ഞു മരിക്കുകയാണ്. കേരളത്തില്‍ നിന്നും ഒരു എയര്‍ ലോഡ് ഓക്സിജന്‍ എങ്കിലും എത്തിക്കാന്‍ ആയാല്‍ എത്രയോ ആള്‍ക്കാരുടെ ജീവന് രക്ഷിക്കാനാവും. കേരളാ ഹൗസ്സില്‍ ഒരു ഓപ്പണ്‍ മെഡിക്കല്‍ ഫെസിലിറ്റി തുടങ്ങുന്നത് നല്ലതായിരിക്കും. രമേശ് ചെന്നിത്തല
ഡല്‍ഹിയിലെ ആശുപത്രിയില്‍ മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് 20 കൊവിഡ് രോഗികള്‍ കൂടെ ഇന്ന് മരണപ്പെട്ടിരുന്നു. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് രോഗബാധ രൂക്ഷമായ 20 രോഗികള്‍ മരിച്ചത്. ആശുപത്രിയില്‍ മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായിരുന്നെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡികെ ബാലുജ പറഞ്ഞു. ശനിയാഴ്ച രാവിലെ 10.15 വരെ 210 ലേറെ രോഗികളാണ് ആശുപത്രിയിലുള്ളത്. എന്നാല്‍ 45 മിനുട്ടു സമയത്തേക്കു കൂടിയുള്ള മെഡിക്കല്‍ ഓക്സിജന്‍ മാത്രമേ ആശുപത്രിയിലുള്ളൂവെന്ന് ഇദ്ദേഹം പറയുന്നു.
വെള്ളിയാഴ്ച്ച വൈകുന്നേരം ഗോള്‍ഡന്‍ ആശുപത്രിയിലേക്ക് 3600 ലിറ്റര്‍ ഓക്സിജന്‍ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രി 12 മണിവരെ 1500 ലിറ്റര്‍ ഓക്സിജനാണ് ലഭിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍, കിടക്കക്ഷാമം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 348 മരണങ്ങളും 24,331 പുതിയ കേസുകളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ബാന്ദ്ര ആശുപത്രിയിലേക്ക് മെഡിക്കല്‍ ഓക്സിജന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചു. മഹാരാഷ്ട്രയാണ് കൊവിഡ് രോഗനിരക്കില്‍ ഡല്‍ഹിക്ക് തൊട്ടു പിന്നില്‍ ഉള്ളത്.
24 മണിക്കൂറിനുള്ളില്‍ 3.32 ലക്ഷം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. എക്കാലത്തെയും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണ് ഇത്. ഇതോടെ ആകെയുള്ള രോഗികളുടെ എണ്ണം 1.63 കോടിയിലേക്കെത്തി.2263 മരണങ്ങളാണ് ഇന്ന് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്ത് 1.87 ലക്ഷമായി. രാജ്യത്തെ ആശുപത്രികളിലധികവും കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുകയാണ്.