‘വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രി പറഞ്ഞിട്ട്’; സ്പീക്കര്‍ രാഷ്ട്രീയം കളിക്കുന്ന പാവയെന്ന് ചെന്നിത്തല
സംസ്ഥാന സര്‍ക്കാരിനും സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാര്‍ ഉടമയായ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പേരില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്കിയ സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് ഈ അന്വേഷണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. സ്പീക്കര്‍ രാഷ്ട്രീയം കളിക്കാന്‍ നില്ക്കുന്ന പാവ മാത്രമാണ്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് […]

സംസ്ഥാന സര്‍ക്കാരിനും സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാര്‍ ഉടമയായ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പേരില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്കിയ സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് ഈ അന്വേഷണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
സ്പീക്കര്‍ രാഷ്ട്രീയം കളിക്കാന്‍ നില്ക്കുന്ന പാവ മാത്രമാണ്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലി.
രമേശ് ചെന്നിത്തല
ഏത് യുഡിഎഫ് എംഎല്‍എയ്ക്ക് എതിരേയും അന്വേഷണം നടക്കട്ടെ. അതിനെയെല്ലാം ധീരമായി നേരിടാന്‍ യുഡിഎഫും കേരളത്തിലെ ജനങ്ങളുമുണ്ടാകും. അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്ന് കണ്ടപ്പോള്‍ പ്രതിപക്ഷ നേതാവിനെതിരെയും ഒരു കേസ് ഇരിക്കട്ടെ എന്ന നിലയിലാണ് തനിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയത്. പിണറായി വിജയന് വിചാരിച്ചാലൊന്നും യുഡിഎഫിനെ തകര്‍ക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്. ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ തിരുവനന്തപുരം സ്വദേശി നല്കിയ പരാതിയിലാണ് അന്വേഷണം. അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസിലാണ് അഴീക്കോട് എംഎല്‍എ കെഎം ഷാജിക്കെതിരെ അന്വേഷണത്തിന് അനുമതി നല്‍കിയത്.
ചെന്നിത്തലയ്ക്കെതിരെ രഹസ്യ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സ്പീക്കറുടെ അനുമതി തേടിയത്. പ്രതിപക്ഷ നേതാവിനെതിരായ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കൈക്കൂലി കൈമാറിയെന്ന് ആരോപിക്കുന്ന സമയത്ത് ചെന്നിത്തല കെപിസിസി അദ്ധ്യക്ഷന്‍ മാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും സ്പീക്കറുടെ അനുമതി മതിയെന്നും നിയമോപദേശം ലഭിച്ചത്. കെ.എം ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.
മറ്റു രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന് സ്പീക്കറുടെ തീരുമാനം വരാനുണ്ട്. എംഎല്‍എമാരായ വി. ഡി സതീശന്, അന്‍വര്‍ സാദത്ത് എന്നിവര്‍ക്കെതിരെയുമുള്ള അന്വേഷണങ്ങളാണ് ഇവ. പുനര്‍ജനി പദ്ധതിക്കുവേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നതാണ് സതീശനെതിരെയുള്ള പരാതി. നാലു കോടിയുടെ പാലം പണിതീര്‍ക്കാന്‍ പത്തു കോടി ചെലവായി എന്ന ആരോപണമാണ് അന്‍വര്‍ സാദത്ത് നേരിടുന്നത്. ഈ രണ്ട് കേസുകളിലും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ സ്പീക്കര്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷമാകും തീരുമാനമെടുക്കുക.