‘മാധ്യമ സര്‍വ്വേകള്‍ തടയണം’, തെരഞ്ഞെടുപ്പ് കമ്മീഷനോട് രമേശ് ചെന്നിത്തല; എല്ലാം കൃത്രിമവും തെറ്റിദ്ധരിപ്പിക്കുന്നതും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങള്‍ നടത്തുന്ന അഭിപ്രായ സര്‍വ്വേകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. പക്ഷപാതപരവും കൃത്രിമവുമായ സര്‍വ്വേകളും അഭിപ്രായ വോട്ടെടുപ്പുകളും ഉപയോഗിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമങ്ങല്‍ തടയണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ചെന്നിത്തല കത്ത് നല്കി. വിവിധ മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത് ഏകപക്ഷീയവും പക്ഷപാതപരവുമായ സര്‍വ്വേകളാണ്. ഇവയില്‍ പലതും തെറ്റിദ്ധരിപ്പിക്കുന്നതും വോട്ടരില് […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങള്‍ നടത്തുന്ന അഭിപ്രായ സര്‍വ്വേകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. പക്ഷപാതപരവും കൃത്രിമവുമായ സര്‍വ്വേകളും അഭിപ്രായ വോട്ടെടുപ്പുകളും ഉപയോഗിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമങ്ങല്‍ തടയണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ചെന്നിത്തല കത്ത് നല്കി.
വിവിധ മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പിന്റെ നിര്‍ണായക ഘട്ടത്തില്‍ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത് ഏകപക്ഷീയവും പക്ഷപാതപരവുമായ സര്‍വ്വേകളാണ്. ഇവയില്‍ പലതും തെറ്റിദ്ധരിപ്പിക്കുന്നതും വോട്ടരില് ദുസ്വാധീനം ചെലുത്താനുള്ള നിക്ഷിപ്ത താല്പര്യത്തോടെ കൃത്രിമമായി സൃഷ്ടിക്കുന്നവയാണെന്നാണ് ചെന്നിത്തലയുടെ ആരോപണം. സര്‍വ്വേകള്‍ കൃത്രിമമാണെന്നതിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
ഇലക്ട്രോണിക് മാധ്യമങ്ങള്‍ മണ്ഡലം തിരിച്ച് പ്രത്യേക താല്പര്യത്തോടെ നടത്തുന്ന സര്‍വ്വേകളും അഭിപ്രായ വോട്ടെടുപ്പും വോട്ടര്‍മാരുടെ മനസിവല് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാനുള്ള ഈ ശ്രമം തടയാന്‍ ഇടപെടണമെന്നാണ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തില്‍ ഇടത് തുടര്‍ ഭരണം പ്രവചിച്ചുകൊണ്ടുള്ള വിവിധ മാധ്യമ സര്‍വ്വെകള്‍ തുടര്‍ച്ചയായി വന്നതിന് പിന്നാലെയാണ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നത്. പിണറായി സര്‍ക്കാരിനെ തൂത്തെറിയാന്‍ കാത്തിരിക്കുന്ന ജനവികാരത്തെ അട്ടിമറിക്കുന്നതാണ് അഭിപ്രായ സര്‍വ്വേയെന്നും അത് ജനം തള്ളുമെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കേരളത്തിലെ മൂന്ന് ചാനലുകള്‍ക്ക് ഒരേ കമ്പനിയാണ് സര്‍വ്വേ നടത്തിയത്. 200 കോടി രൂപയുടെ പരസ്യം നല്‍കിയതിന്റെ ഉപകാര സ്മരണയാണ്മാധ്യങ്ങള്ക്ക് ഇപ്പോള്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചിരുന്നു.