‘കേരളം ഉറങ്ങുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരിക്കുകയായിരുന്നു’; ഉന്നയിച്ച എല്ലാത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയെന്ന് രമേശ് ചെന്നിത്തല
താന്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടുണ്ടെന്നും അത് തന്നെയാണ് വിജയമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഉറങ്ങുമ്പോള്‍ താന്‍ ഉണര്ന്നിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് സര്‍ക്കാരിന്റെ പൊള്ളകള് തുറന്ന് കാട്ടാന്‍ സാധിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ‘മാധ്യമങ്ങള്‍ ഇടുന്ന റേറ്റിംഗ് എനിക്ക് പ്രശ്നമല്ല. ജനങ്ങള്‍ക്കിടയില്‍ മതിപ്പ് ഉണ്ടായാല്‍ മതി. അത് എനിക്ക് കിട്ടുന്നുണ്ട്. എന്റെ ഉത്തരവാദിത്തമാണ് ഞാന്‍ നിറവേറ്റുന്നത്. കേരളം ഉറങ്ങുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരിക്കുകയാണ്. ഞാനും […]

താന്‍ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടുണ്ടെന്നും അത് തന്നെയാണ് വിജയമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം ഉറങ്ങുമ്പോള്‍ താന്‍ ഉണര്ന്നിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് സര്‍ക്കാരിന്റെ പൊള്ളകള് തുറന്ന് കാട്ടാന്‍ സാധിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
‘മാധ്യമങ്ങള്‍ ഇടുന്ന റേറ്റിംഗ് എനിക്ക് പ്രശ്നമല്ല. ജനങ്ങള്‍ക്കിടയില്‍ മതിപ്പ് ഉണ്ടായാല്‍ മതി. അത് എനിക്ക് കിട്ടുന്നുണ്ട്. എന്റെ ഉത്തരവാദിത്തമാണ് ഞാന്‍ നിറവേറ്റുന്നത്. കേരളം ഉറങ്ങുമ്പോള്‍ ഞാന്‍ ഉണര്‍ന്നിരിക്കുകയാണ്. ഞാനും എന്നോടൊപ്പമുള്ളവരും ഉണര്ന്നിരുന്നത് കൊണ്ടാണ് സര്‍ക്കാരിന്റെ നിരവധി പൊള്ളകള് തുറന്നുകൊണ്ട് വന്നത്. ഞാന്‍ ഉന്നയിച്ച എല്ലാകാര്യങ്ങളും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടുണ്ട്.
മാര്‍ക്ക് ദാനം, സ്പ്രിംഗ്ളര്‍, പമ്പ-മണല്‍കടത്ത്, ഇ-മൊബിലിറ്റി, ആഴക്കടല്‍ മത്സ്യബന്ധം ഇതെല്ലാം ഇവയില്‍പെടുന്നതാണ്. ഏതാണ് പിന്‍വലിച്ച് പോകാതിരുന്നത്. ആദ്യം മുഖ്യമന്ത്രി പറയും, പരിഹസിക്കും, അപമാനിക്കും, സൈബര്‍ ഗുണ്ടകളെ വെച്ച് അക്രമിക്കും, അതെല്ലാം പിന്‍വലിച്ചില്ലേ. എന്റെ മുന്നണിയും പാര്‍ട്ടിയും അക്കാര്യത്തില്‍ എന്നോടൊപ്പം ഉറച്ച് നിന്നിട്ടുണ്ട്. ഞങ്ങള്‍ പ്രതിപക്ഷത്തിരുന്നുകൊണ്ട് വണ്ടി കത്തിക്കാനും പൊതുമുതല്‍ നശിപ്പിക്കാനും സ്പീക്കറുടെ കസേര വലിക്കാനുമൊന്നും മുന്നോട്ട് വന്നിട്ടില്ല.’ രമേശ് ചെന്നിത്തല പറഞ്ഞു.
രാഷ്ട്രം ഞാന്‍ ആണെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്റേതെന്നും ഈ ഏകാധിപത്യ ഭരണം വീണ്ടും വരണമോയെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന് ധാര്‍ഷ്ട്യവും അഹങ്കാരവും ധിക്കാരവും ആണ്. ഇത് ചൈനയോ കൊറിയയോ അല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.