Top

‘നാല് വോട്ടിന് വേണ്ടിയാണ് സിപിഐഎമ്മിന്റെ വര്‍ഗീയ കാര്‍ഡ് കളി’; ബിജെപിയെ വളര്‍ത്തലാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് ചെന്നിത്തല

നാല് വോട്ടിന് ഏത് വര്‍ഗീയ കാര്‍ഡും കളിക്കാന്‍ സിപിഐഎം തയ്യാറാകുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതില്‍ നിന്ന് സിപിഐഎം പിന്‍മാറണമെന്നും ബിജെപിയെ വളര്‍ത്തുക എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അപകടകരമായ രാഷ്ട്രീയമാണ് മുഖ്യമന്ത്രി കളിക്കുന്നത്. അതിന് സിപിഐഎം കൂട്ടം. സംസ്ഥാന മതധ്രുവീകരണമുണ്ടാക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സിപിഐഎം രഹസ്യധാരണയുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം പയറ്റാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ […]

4 Jan 2021 5:50 AM GMT

‘നാല് വോട്ടിന് വേണ്ടിയാണ് സിപിഐഎമ്മിന്റെ വര്‍ഗീയ കാര്‍ഡ് കളി’; ബിജെപിയെ വളര്‍ത്തലാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് ചെന്നിത്തല
X

നാല് വോട്ടിന് ഏത് വര്‍ഗീയ കാര്‍ഡും കളിക്കാന്‍ സിപിഐഎം തയ്യാറാകുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതില്‍ നിന്ന് സിപിഐഎം പിന്‍മാറണമെന്നും ബിജെപിയെ വളര്‍ത്തുക എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. അപകടകരമായ രാഷ്ട്രീയമാണ് മുഖ്യമന്ത്രി കളിക്കുന്നത്. അതിന് സിപിഐഎം കൂട്ടം. സംസ്ഥാന മതധ്രുവീകരണമുണ്ടാക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സിപിഐഎം രഹസ്യധാരണയുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം പയറ്റാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫിന്റെ ജനകീയ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. വോട്ടിംഗ് ശതമാനം പരിശോധിച്ചാല്‍ എല്‍ഡിഎഫിനെക്കാള്‍ കൂടുതല്‍ വോട്ട് കിട്ടിയത് യുഡിഎഫിനാണ്. എന്നാല്‍ കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തുകളിലും കണക്ക് കൂട്ടലുകള്‍ തെറ്റിയെന്നും ചെന്നിത്തല സമ്മതിച്ചു. ജോസ് കെ മാണി മുന്നണി വിട്ടത് തിരിച്ചടിയായെന്ന് തോന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും മുന്നണിയെയും ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണ്. അവിടെ എന്ത് തീരുമാനിച്ചാലും അത് അനുസരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പിലെ പരാജയത്തിന് കൂട്ട് ഉത്തരവാദിത്വമാണ്. യുഡിഎഫിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കും. സംസ്ഥാനത്തെ കാര്യങ്ങളില്‍ ഇടപെടാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം നല്ലതാണ്. എല്ലാ കാര്യങ്ങളിലും അവരുടെ ഇടപെടല്‍ വേണം. മുസ്ലീംലീഗിന് മുന്‍തൂക്കം കൊടുക്കുന്നു എന്നത് സംഘടതിമായ ആരോപണമാണ്. മുസ്ലീം ലീഗ് അവിഹിതമായി ഒന്നും വാങ്ങിയിട്ടില്ല. മനപൂര്‍വം സ്പര്‍ധയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രാതിനിധ്യം വേണമെന്ന യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം പാര്‍ട്ടി ഗൗരവമായി പരിഗണിക്കും. മുന്നണി മാറ്റം സംബന്ധിച്ച് എന്‍സിപിയുമായി ഇതുവരെ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story