Top

‘മഞ്ചേശ്വരത്തെ എല്‍ഡിഎഫ് പിന്തുണ’; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തലയും

മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് പിന്തുണ തേടിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി രമേശ് ചെന്നിത്തലയും. യുഡിഎഫിന്ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു. തുടര്‍ഭരണത്തിന് വേണ്ടി സിപിഐഎം ബിജെപിയുമായി കൈകോര്‍ക്കുകയാണെന്നും ഇത് മറച്ചുവയ്ക്കാനാണ് സിപിഐഎം യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ തള്ളി ഉമ്മന്‍ചാണ്ടിയും കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് കഴിവുണ്ട്. അതിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം തെളിയിച്ചതാണ്. […]

5 April 2021 2:03 AM GMT

‘മഞ്ചേശ്വരത്തെ എല്‍ഡിഎഫ് പിന്തുണ’; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തലയും
X

മഞ്ചേശ്വരത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് പിന്തുണ തേടിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി രമേശ് ചെന്നിത്തലയും. യുഡിഎഫിന്
ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു. തുടര്‍ഭരണത്തിന് വേണ്ടി സിപിഐഎം ബിജെപിയുമായി കൈകോര്‍ക്കുകയാണെന്നും ഇത് മറച്ചുവയ്ക്കാനാണ് സിപിഐഎം യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ തള്ളി ഉമ്മന്‍ചാണ്ടിയും കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താനും നേരത്തെ രംഗത്തെത്തിയിരുന്നു. ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് കഴിവുണ്ട്. അതിന് ആരുടെയും പിന്തുണ ആവശ്യമില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇക്കാര്യം തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ സംഭവിക്കുമെന്നും ബിജെപിയെ പരാജയപ്പെടുത്തുക എന്നത് കോണ്‍ഗ്രസിന്റെ മുഖ്യലക്ഷ്യമാണെന്നും മുല്ലപ്പള്ളിയുടെ പരാമര്‍ശത്തെ തള്ളികൊണ്ട് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുല്ലപ്പള്ളിയുടെ വാക്കുകള്‍ അംഗീകരിക്കുന്നില്ലെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞ്.

ബിജെപിക്കെതിരെ മഞ്ചേശ്വരത്ത് എല്‍ഡിഎഫുമായി സഹകരിക്കാന്‍ തയ്യാറാണെന്നും യുഡിഎഫിനെ പിന്തുയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറാണോയെന്നും കഴിഞ്ഞദിവസം മുല്ലപ്പള്ളി ചോദിച്ചിരുന്നു. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ദുര്‍ബലനാണ്. അവിടെ ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും മുല്ലപ്പള്ളി അറിയിച്ചു. എസ്ഡിപിഐ വോട്ട് യുഡിഎഫിന് വേണ്ട. എസ്ഡിപിഐയുമായി 72 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് പ്രാദേശിക നീക്കുപോക്ക് നടത്തിക്കഴിഞ്ഞു. നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോയെന്നും മുല്ലപ്പള്ളി ചോദിച്ചിരുന്നു.

ഇതിനിടെ മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. സിപിഐഎമ്മിന്റെ വോട്ട് തേടിയ മുല്ലപ്പള്ളിയോട് കൃപേഷിന്റെയും ശരതിന്റെയും ആത്മാക്കള്‍ പൊറുക്കില്ലെന്നും രക്തസാക്ഷി കുടുംബങ്ങളോട് മുല്ലപ്പള്ളി അനീതി കാണിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Next Story