‘മദ്യ വില വര്‍ധനവില്‍ 200 കോടിയുടെ അഴിമതി’; ചെന്നിത്തലയുടെ പരാതിയില്‍ വിജിലന്‍സ് രഹസ്യാന്വേഷണമെന്ന് സൂചന
മദ്യ വില വര്‍ദ്ധിപ്പിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്കി. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബെവ്കോ എംഡി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്. മദ്യ വില വര്‍ധിപ്പിച്ചതില്‍ 200 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം. മദ്യ വില വര്‍ധിപ്പിച്ചത് ഡിസ്റ്റിലറികളെ സഹായിക്കാനാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബെവ്കോ […]

മദ്യ വില വര്‍ദ്ധിപ്പിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്ത് നല്കി. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബെവ്കോ എംഡി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്. മദ്യ വില വര്‍ധിപ്പിച്ചതില്‍ 200 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം.
മദ്യ വില വര്‍ധിപ്പിച്ചത് ഡിസ്റ്റിലറികളെ സഹായിക്കാനാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ബെവ്കോ എം.ഡി. എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് ചെന്നിത്തലയുടെ കത്ത്. മദ്യ വില വര്‍ധിപ്പിച്ചതില്‍ 200 കോടി രൂപയുടെ അഴിമതി ഉണ്ടെന്നാണ് ചെന്നിത്തലയുടെ ആരോപണം.
മദ്യം നിര്‍മ്മിക്കുന്നതിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില വര്‍ദ്ധനവ് ചൂണ്ടിക്കാട്ടിയാണ് മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏഴ് ശതമാനമാണ് വില വര്‍ദ്ധിപ്പിച്ചത്. ഒരു പ്രത്യേക കമ്പനിയെ സഹായിക്കാന്‍ വേണ്ടിയിട്ടാണ് മദ്യ വില കൂട്ടിയതെന്നും അവര്‍ക്ക് 200 കോടിയിലധികം രൂപയുടെ ലാഭമുണ്ടാക്കി കൊടുക്കാന്‍ വേണ്ടിയിട്ടാണ് ഇത്തരം ഒരു നടപടി ക്രമം സര്‍ക്കാര്‍ ചെയ്തതെന്നുമാണ് ചെന്നിത്തലയുടെ പ്രധാന ആരോപണം.
അതേസമയം, പ്രതിപക്ഷ നേതാവിന്റെ പരാതി പരിശോധിച്ച ശേഷം വിജിലന്‍സ് രഹസ്യാന്വേഷണം നടത്തും എന്നാണ് സൂചന.