ക്രൂശിച്ചവര്‍ മാപ്പുപറയണം; ആരോപണങ്ങള്‍ക്ക് പിന്നിലെ തല കോടിയേരിയുടേതെന്ന് ചെന്നിത്തല
ഐ ഫോണ്‍ താന്‍ വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുകഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ പൊതുസമൂഹത്തില്‍ ആക്ഷേപിക്കാനായിരുന്നു സിപിഐഎമ്മിന്റെ ശ്രമം. അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തി. ജനങ്ങളോട് കോടിയേരി മാപ്പുപറയണമെന്നും ചെന്നിത്തല പറഞ്ഞു. ‘കോടിയേരി ബാലകൃഷ്ണന് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. അതില്‍ എന്നോട് പറയണമെന്നില്ല, എന്നാല്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. ഐ ഫോണ്‍ വിവാദത്തിന് പിന്നില്‍ കോടിയേരിയാണ്. നിയമ നടപടികളുമായി മുന്നോട്ടുപോകും. […]

ഐ ഫോണ്‍ താന്‍ വാങ്ങിയിട്ടില്ലെന്ന് തെളിഞ്ഞുകഴിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്നെ പൊതുസമൂഹത്തില്‍ ആക്ഷേപിക്കാനായിരുന്നു സിപിഐഎമ്മിന്റെ ശ്രമം. അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തി. ജനങ്ങളോട് കോടിയേരി മാപ്പുപറയണമെന്നും ചെന്നിത്തല പറഞ്ഞു.
‘കോടിയേരി ബാലകൃഷ്ണന് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തി. സിപിഐഎം സംസ്ഥാന സെക്രട്ടറി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഒന്നൊന്നായി പൊളിയുന്നു. അതില്‍ എന്നോട് പറയണമെന്നില്ല, എന്നാല്‍ ജനങ്ങളോട് പരസ്യമായി മാപ്പുപറയണം. ഐ ഫോണ്‍ വിവാദത്തിന് പിന്നില്‍ കോടിയേരിയാണ്. നിയമ നടപടികളുമായി മുന്നോട്ടുപോകും. സമ്മാന വിതരണം മാത്രമാണ് ഞാന്‍ ചെയ്തത്. ‘, ചെന്നിത്തല പറഞ്ഞു.
കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നടക്കാത്ത പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സര്‍ഗ്ഗഭൂമിക ഓണ്‍ലൈന്‍ നൃത്തപരിപാടിയില്‍ ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ച വിവാദത്തിലും ചെന്നിത്തല പ്രതികരിച്ചു. സംഗീത നാടക അക്കാദമി പരിച്ചുവിടണമെന്നും ചെന്നിത്തല പറഞ്ഞു.