Top

‘അഴിമതിയുള്ളത് കൊണ്ടാണ് ഇഎംസിസി കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്’; നടപടി മത്സ്യത്തൊഴിലാളികളോടുള്ള വഞ്ചനയെന്ന് ചെന്നിത്തല

ഇഎംസിസിയുമായുള്ള കരാര്‍ റദ്ദാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി മത്സ്യത്തൊഴിലാളികളോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആഴക്കടല്‍ മത്സ്യ കൊള്ളയ്ക്കായി ഇഎംസിസിയുമായി 2020 ഫെബ്രുവരി 28ന് നിക്ഷേപക സംഗമമായ അസെന്റില്‍ വെച്ച് ഒപ്പിട്ട മുഖ്യ ധാരണാപത്രം റദ്ദാക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ധാരണാപത്രം റദ്ദാക്കുമെന്ന് നിരന്തരം പറയുന്നതല്ലാതെ സര്‍ക്കാര്‍ ഇതുവരെ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാവാത്തത് സംശയാസ്പദമാണ്. ആഴക്കടല്‍ വിഷയത്തില്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ തുടരുന്ന കള്ളക്കളികളുടെ തെളിവാണ് ഒരു മാസം കഴിഞ്ഞിട്ടും ഈ കരാറുകള്‍ റദ്ദാക്കാന്‍ […]

31 March 2021 3:26 AM GMT

‘അഴിമതിയുള്ളത് കൊണ്ടാണ് ഇഎംസിസി കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്’; നടപടി മത്സ്യത്തൊഴിലാളികളോടുള്ള വഞ്ചനയെന്ന് ചെന്നിത്തല
X

ഇഎംസിസിയുമായുള്ള കരാര്‍ റദ്ദാക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി മത്സ്യത്തൊഴിലാളികളോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആഴക്കടല്‍ മത്സ്യ കൊള്ളയ്ക്കായി ഇഎംസിസിയുമായി 2020 ഫെബ്രുവരി 28ന് നിക്ഷേപക സംഗമമായ അസെന്റില്‍ വെച്ച് ഒപ്പിട്ട മുഖ്യ ധാരണാപത്രം റദ്ദാക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ധാരണാപത്രം റദ്ദാക്കുമെന്ന് നിരന്തരം പറയുന്നതല്ലാതെ സര്‍ക്കാര്‍ ഇതുവരെ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാവാത്തത് സംശയാസ്പദമാണ്. ആഴക്കടല്‍ വിഷയത്തില്‍ സര്‍ക്കാര്‍ തുടക്കം മുതല്‍ തുടരുന്ന കള്ളക്കളികളുടെ തെളിവാണ് ഒരു മാസം കഴിഞ്ഞിട്ടും ഈ കരാറുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്ന് ചെന്നിത്തല പറഞ്ഞു.

400 യന്ത്രവല്‍കൃത യാനങ്ങളും അഞ്ചു മദര്‍ ഷിപ്പുകളും നിര്‍മ്മിക്കാന്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ ഉപകരാര്‍ മാത്രമാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. സര്‍ക്കാരുമായി ഉണ്ടാക്കിയ ഇഎംസിസി യുടെ ഒറിജിനല്‍ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. അതിന്റെ അര്‍ത്ഥം ഇഎംസിസി എന്ന അമേരിക്കന്‍ കുത്തക കമ്പനിയ്ക്ക് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പണയം വെച്ച നടപടി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നാണ്. വീണ്ടും അധികാരത്തില്‍ വന്നാല്‍ കരാറുമായി മുന്നോട്ട് പോയി തങ്ങളുടെ ഗൂഡലക്ഷ്യം നടപ്പിലാക്കാമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ബോധപൂര്‍വ്വം വഞ്ചിക്കുകയും അവരുടെ വയറ്റിത്തടിക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. വന്‍തോതിലുള്ള കോഴയാണ് ഈ കരാറിന്റെ പേരില്‍ കൈമാറിയിട്ടുള്ളത്. കരാറില്‍ അഴിമതിയുള്ളത് കൊണ്ടാണ് ഇപ്പോഴും അത് റദ്ദാക്കാന് സര്‍ക്കാര്‍ തയ്യാറാകാത്തത്. ഈ വഞ്ചനയ്ക്ക് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ബാലറ്റിലൂടെ മറുപടി നല്‍കും എന്നുറപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story