
ഡിജിപി ലോക് നാഥ് ബെഹ്റയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. കേരളം കണ്ടതില്‍വെച്ച് ഏറ്റവും
വലിയ അഴിമതി നടത്തിയ ഡിജിപിയാണ് നിലവിലുള്ളതെന്നും തന്റെ അഴിമതി മൂടിവെച്ച സര്‍ക്കാരിനെ സംരക്ഷിക്കാനാണ് ഡിജിപി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
‘പി.ടി.തോമസ്, കെ.എം.ഷാജി, വിഡി സതീശന് തുടങ്ങിയ ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളകേസ് എടുത്ത് നിര്‍വീര്യമാക്കാനും അപമാനിക്കാനുമുള്ള ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. ബോധപൂര്‍വ്വമായ നീക്കമാണിത്. അഴിമതി ചൂണ്ടിക്കാണിക്കുന്ന സര്‍ക്കാരിന്റെ കൊള്ളയ്ക്കെതിരെ പോരാടുന്ന എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തുകൊണ്ട് പ്രതികാരം തീര്‍ക്കാനാണ് ഡിജിപി ശ്രമിക്കുന്നതെങ്കില്‍ ശക്തമായി തന്നെ അതിനെ നേരിടും’ ചെന്നിത്തല പറഞ്ഞു.
അതേസമയം ലൈഫ് മിഷന് ഇടപാടില്‍ കോഴ വാങ്ങിയതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സംസ്ഥാന വിജിലന്‍സ് പ്രതിചേര്‍ത്തിരിക്കുകയാണ്. പിന്നെന്തിനാണ് ലൈഫ് മിഷനിലെ സിബി ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തതെന്നും ചെന്നിത്തല ചോദിച്ചു. ശിവശങ്കര്‍ അഞ്ചാം പ്രതിയാണെങ്കില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയാണെന്ന് ചെന്നിത്തല ആരോപിച്ചു. കേരളം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ അഴിമതിയാണ് ലൈഫ് മിഷനില്‍ നടന്നിട്ടുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
- TAGS:
- Ramesh chennithala