Top

‘അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് തണലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്’; അധികാരത്തില്‍ കടിച്ചു തൂങ്ങരുതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അധോലോകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ വികസന പ്രവര്‍ത്തനങ്ങള്‍ കള്ളകടത്ത് സംഘത്തിന് ചോര്‍ത്തി നല്‍കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടേയും കൊള്ളയുടേയും സ്ഥാപനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. കേന്ദ്ര അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് മനസിലായപ്പോള്‍ അതിനെതിരെ മന്ത്രിമാര്‍ തെരുവിലിറങ്ങുകയാണെന്നും മുഖ്യമന്ത്രി ഇനിയും അധികാരത്തില്‍ കടിച്ചു തൂങ്ങരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെറ്റ് ചെയിതിട്ടില്ലെങ്കില്‍ മുഖ്യമന്ത്രി […]

11 Nov 2020 3:33 AM GMT

‘അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് തണലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്’; അധികാരത്തില്‍ കടിച്ചു തൂങ്ങരുതെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: അധോലോകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ വികസന പ്രവര്‍ത്തനങ്ങള്‍ കള്ളകടത്ത് സംഘത്തിന് ചോര്‍ത്തി നല്‍കിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടേയും കൊള്ളയുടേയും സ്ഥാപനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം.

കേന്ദ്ര അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന് മനസിലായപ്പോള്‍ അതിനെതിരെ മന്ത്രിമാര്‍ തെരുവിലിറങ്ങുകയാണെന്നും മുഖ്യമന്ത്രി ഇനിയും അധികാരത്തില്‍ കടിച്ചു തൂങ്ങരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തെറ്റ് ചെയിതിട്ടില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

‘കേരളം ഞെട്ടുന്ന വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സര്‍ക്കാരിന്റെ യഥാര്‍ത്ഥ ചിത്രം ഇഡി പുറത്ത് കൊണ്ട് വരികയാണ്. കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രി കള്ളം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസിനെ വിളിച്ചു. സ്വപ്‌നയുടേയും കൂട്ടരുടേയും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശിവശങ്കറിനറിയാം. സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ ഇത്തരത്തില്‍ കള്ളക്കടത്തിനും നിയമ വിരുദ്ധ പ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്നത് എത്രത്തോളം ഗുരുതരമായ പ്രശ്‌നമാണെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നുവെന്നും’ രമേശ് ചെന്നിത്തല പറഞ്ഞു.

Next Story