Top

‘കൊവിഡ് കണക്കില്‍ സിപിഐഎമ്മിന്റേത് എന്തോ മുന്തിയ തരം വൈരുദ്ധ്യാത്മക വാദം’; ഗോവിന്ദന്‍ മാഷ് വിശദീകരിക്കുമെന്ന് ചെന്നിത്തലയുടെ പരിഹാസം

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കണക്കുകള്‍ കൊണ്ട് കസര്‍ത്ത് നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പരിഹാസ്യനാവുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയതലത്തില്‍ പതിനായിരത്തിനടുപ്പിച്ചാണ് ഇപ്പോള്‍ രോഗബാധ ഉണ്ടാവുന്നത്. അതില്‍ ഏഴായിരത്തോളം കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ രോഗബാധ ഉണ്ടാവുന്നത് മിടുക്കാണെന്നാണ് പിണറായിയുടെ വാദം. രോഗബാധ കുറയുമ്പോഴും കൂടുമ്പോഴും അത് മിടുക്കാവുന്ന എന്തോ മുന്തിയ തരം വൈരുദ്ധ്യാത്മക വാദമാണ് സിപിഎം പുലര്‍ത്തുന്നതെന്നും എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഇതിന്റെ പൊരുള്‍ മനസ്സിലാക്കി അത് വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ചെന്നിത്തല പരിഹസിച്ചു. രമേശ് ചെന്നിത്തലയുടെ വാക്കുകള്‍:”കോവിഡ് […]

17 Feb 2021 11:15 AM GMT

‘കൊവിഡ് കണക്കില്‍ സിപിഐഎമ്മിന്റേത് എന്തോ മുന്തിയ തരം വൈരുദ്ധ്യാത്മക വാദം’; ഗോവിന്ദന്‍ മാഷ് വിശദീകരിക്കുമെന്ന് ചെന്നിത്തലയുടെ പരിഹാസം
X

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കണക്കുകള്‍ കൊണ്ട് കസര്‍ത്ത് നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും പരിഹാസ്യനാവുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയതലത്തില്‍ പതിനായിരത്തിനടുപ്പിച്ചാണ് ഇപ്പോള്‍ രോഗബാധ ഉണ്ടാവുന്നത്. അതില്‍ ഏഴായിരത്തോളം കേരളത്തിലാണ്. ഏറ്റവും കൂടുതല്‍ രോഗബാധ ഉണ്ടാവുന്നത് മിടുക്കാണെന്നാണ് പിണറായിയുടെ വാദം. രോഗബാധ കുറയുമ്പോഴും കൂടുമ്പോഴും അത് മിടുക്കാവുന്ന എന്തോ മുന്തിയ തരം വൈരുദ്ധ്യാത്മക വാദമാണ് സിപിഎം പുലര്‍ത്തുന്നതെന്നും എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ ഇതിന്റെ പൊരുള്‍ മനസ്സിലാക്കി അത് വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ചെന്നിത്തല പരിഹസിച്ചു.

രമേശ് ചെന്നിത്തലയുടെ വാക്കുകള്‍:
”കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കണക്കുകള്‍ കൊണ്ട് കസര്‍ത്ത് നടത്തി കേരളമുഖ്യമന്ത്രി വീണ്ടും പരിഹാസ്യനാവുകയാണ്. ഇപ്പോള്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനമുള്ളത് കേരളത്തിലാണ്. ദേശീയതലത്തില്‍ പതിനായിരത്തിനടുപ്പിച്ചാണ് ഇപ്പോള്‍ രോഗബാധ ഉണ്ടാവുന്നത്. അതില്‍ ഏഴായിരത്തോളം കേരളത്തിലാണ്. അതും കേരളത്തിന്റെ മികവ് എന്നാണ് പിണറായി വിജയന്‍ പറയുന്നത് !”

”ഏറ്റവും കൂടുതല്‍ രോഗബാധ ഉണ്ടാവുന്നത് മിടുക്കാണ് എന്നാണ് പിണറായിയുടെ വാദം. ഏറ്റവും കുറവ് രോഗബാധ നേരത്തേ കേരളത്തിലായിരുന്നു , അതാണ് മിടുക്ക് എന്നായിരുന്നു നേരത്തേ പിണറായി പറഞ്ഞുകൊണ്ടിരുന്നത്. രോഗബാധ കുറയുമ്പോഴും കൂടുമ്പോഴും അത് മിടുക്കാവുന്ന എന്തോ മുന്തിയ തരം വൈരുദ്ധ്യാത്മക വാദമാണ് സിപിഎം പുലര്‍ത്തുന്നത്. എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ക്ക് ഒരു പക്ഷേ ഇതിന്റെ പൊരുള്‍ മനസ്സിലാകുമായിരിക്കും. അദ്ദേഹം അത് വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കാം.”

”വ്യാജ കീര്‍ത്തി നേടുന്നതിന് വേണ്ടി കേരളത്തില്‍ ടെസ്റ്റുകള്‍ കുറച്ചതാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നിശബ്ദമായി രോഗം സമൂഹത്തില്‍ പടരുന്നത് അറിയാന്‍ കഴിയാതെ പോയി. ആ സമയം അവാര്‍ഡ് വാങ്ങാനും പി ആര്‍ സ്റ്റണ്ടിനുമായിരുന്നു മുഖ്യമന്ത്രിക്കും മറ്റും താല്പര്യം. ആ വീഴ്ച മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി ആര്‍ക്കും മനസ്സിലാകാത്ത വാദങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നത്.”

Next Story