‘മുഖ്യമന്ത്രിക്ക് കള്ളം കയ്യോടെ പിടിച്ചതിലെ ജാള്യത’; നയത്തിന് വിരുദ്ധമെങ്കില്‍ മുന്നോട്ട് പോയതെന്തിനെന്ന് രമേശ് ചെന്നിത്തല
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളം കയ്യോടെ പിടിച്ചതിലെ ജാള്യതയാണ് മന്ത്രിമാര്‍ക്കെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘തദ്ദേശീയരായ മത്സ്യതൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട് മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഒരു ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നത്. മത്സ്യ നയത്തിനെതിരാണെന്ന് മന്ത്രിമാര്‍ ഇപ്പോള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ഇത് ആദ്യമേ പറഞ്ഞ് എന്തുകൊണ്ട് പദ്ധതിയെ നിരുത്സാഹപ്പെടുത്തിയില്ല. ക്യാബിനറ്റ് വരെ കൊണ്ട് പോകണം എന്ന് പറഞ്ഞ് എന്തിനാണ് അപേക്ഷ നല്‍കിയത്. ഇതില്‍ എന്തിനാണ് […]

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളം കയ്യോടെ പിടിച്ചതിലെ ജാള്യതയാണ് മന്ത്രിമാര്‍ക്കെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
‘തദ്ദേശീയരായ മത്സ്യതൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട് മത്സ്യസമ്പത്ത് കൊള്ളയടിക്കാനുള്ള ഒരു ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നത്. മത്സ്യ നയത്തിനെതിരാണെന്ന് മന്ത്രിമാര്‍ ഇപ്പോള്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ഇത് ആദ്യമേ പറഞ്ഞ് എന്തുകൊണ്ട് പദ്ധതിയെ നിരുത്സാഹപ്പെടുത്തിയില്ല. ക്യാബിനറ്റ് വരെ കൊണ്ട് പോകണം എന്ന് പറഞ്ഞ് എന്തിനാണ് അപേക്ഷ നല്‍കിയത്. ഇതില്‍ എന്തിനാണ് കെഎസ്‌ഐഡിസി ഒപ്പ് വെച്ചത്. ഇന്‍ലെന്റ് നാവിഗേഷന്‍ എന്തിനാണ് 400 കപ്പലുകള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മിക്കാന്‍ ധാരണ പത്രം ഒപ്പുവെച്ചത്. നാലേക്കര്‍ സ്ഥലം എന്തിനാണ് അനുവദിച്ചത്.
മന്ത്രിയാണ് ഉദ്യോഗസ്ഥരെ കൂട്ടി ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്തിയെ കണ്ട് ചര്‍ച്ച നടത്തിയതെന്ന അവര്‍ പറയുന്നു. അത് ഇതുവരേയും മന്ത്രി നിഷേധിച്ചിട്ടില്ല.’ രമേശ് ചെന്നിത്തല ആരോപിച്ചു.
കേന്ദ്രമന്ത്രി മുരളീധരനേയും ന്യൂയോര്‍ക്കില്‍ വെച്ച് കണ്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൃത്യമായ മേല്‍ വിലാസം പോലും ഇല്ലാത്ത കമ്പനിയുമായി 5000 കോടിയുടെ കരാര്‍ ഒപ്പിട്ടത് ഉള്‍പ്പെടെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇതില്‍ മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇപി ജയരാജന്റെ ആരോപണത്തേയും രമേശ് ചെന്നിത്തല തള്ളി. ‘എന്നെ കണ്ടതിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് ഇന്നലെ വ്യവസായമന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. അദ്ദേഹം മന്ത്രിയല്ലേ. അങ്ങനെ പറയാമോ. ഞാന്‍ കേരള ഐശ്വര്യ കേരളയാത്രയിലായിരുന്നു. തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. രേഖകള്‍ പരിശോധിക്കണം. വെറുതെ ഓരോന്ന് വിളിച്ചുപറയുകയാണ്. കള്ളം കയ്യോടെ പിടിച്ചതിലെ ജാള്യതയാണ് മുഖ്യമന്ത്രിയും മന്ത്രിമാര്‍ക്കുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.