Top

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സിഎഎ നടപ്പാക്കില്ലെന്ന് ചെന്നിത്തല; ‘സമരം ചെയ്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം’

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ബില്ലിനെതിരെ സമരം ചെയ്തവരുടെ കേസുകളും നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. രണ്ടും സമാനസമരങ്ങളാണെന്ന് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തല പറഞ്ഞത് ഇങ്ങനെ: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സിഎഎ നടപ്പാക്കില്ല. പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. നാമജപ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കണം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഈ രണ്ടു പ്രതിഷേധത്തിനെതിരായ കേസുകളും പിന്‍വലിക്കും. മുഖ്യമന്ത്രിയുടെ സംവാദപരിപാടിയില്‍ എന്തു […]

14 Feb 2021 11:15 PM GMT

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സിഎഎ നടപ്പാക്കില്ലെന്ന് ചെന്നിത്തല; ‘സമരം ചെയ്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം’
X

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമഭേദഗതി നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ബില്ലിനെതിരെ സമരം ചെയ്തവരുടെ കേസുകളും നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. രണ്ടും സമാനസമരങ്ങളാണെന്ന് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തല പറഞ്ഞത് ഇങ്ങനെ: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സിഎഎ നടപ്പാക്കില്ല. പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. നാമജപ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കണം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഈ രണ്ടു പ്രതിഷേധത്തിനെതിരായ കേസുകളും പിന്‍വലിക്കും.

മുഖ്യമന്ത്രിയുടെ സംവാദപരിപാടിയില്‍ എന്തു കൊണ്ടാണ് കറുത്ത മാസ്‌ക് ധരിക്കുന്നവരെ പ്രവേശിപ്പിക്കാത്തതെന്നും ചെന്നിത്തല ചോദിച്ചു. തമിഴ്‌നാട്ടില്‍ വെച്ചു നടന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേകാര്യം തന്നെ ചെയ്‌തെന്നും ചെന്നിത്തല പറഞ്ഞു. ‘മുഖ്യമന്ത്രി ഇപ്പോള്‍ സംവാദ പരിപാടി നടത്തുകയാണ്. ആ സംവാദപരിപാടിയില്‍ കറുത്ത മാസ്‌ക് ധരിക്കുന്ന ആളുകളെ ഒഴിവാക്കുന്നു. ഈ കറുപ്പിനോട് ഇത്ര വിരോധം മുഖ്യമന്ത്രിക്കെന്താണെന്ന് മനസിലാവുന്നില്ല. തമിഴ്‌നാട്ടില്‍ നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തില്‍ കറുത്ത മാസ്‌ക് ധരിച്ചവരെ പുറത്താക്കി. അപ്പോള്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ ഒരേ നിലപാട് സ്വീകരിക്കുകയാണ്.’ ചെന്നിത്തല പറഞ്ഞു.

സംവാദ പരിപാടി ഏകപക്ഷീയമാണെന്നും എസ്എഫ്‌ഐക്കാരെ മാത്രം പങ്കെടുപ്പിക്കുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖ്യമന്ത്രി ഇങ്ങനെ ഒരു പരിപാടി നടത്തുന്നത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ‘മുന്‍കൂട്ടി ചോദ്യങ്ങള്‍ ചോദിക്കണം. നേരിട്ട് ആര്‍ക്കും ചോദിക്കാന്‍ പറ്റില്ല. നേരിട്ട് ചോദിച്ച് കഴിഞ്ഞാല്‍ അതിനെ വിലക്കുന്നു. അപ്പൊ ഇതിനെ സംവാദം എന്നല്ല പറയുന്നത്, റേഡിയോയിലോ ടെലിവിഷനിലോ ആറ് മണിക്ക് മുഖ്യമന്ത്രി പറയുന്ന ബഡായി ബംഗ്ലാവിലെ കാര്യം പോലെ അങ്ങ് പറഞ്ഞാല്‍ മതിയല്ലോ.’ ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഐശ്വര്യ കേരള യാത്രക്കെതിരെ നാലു കേസുകളാണ് സംസ്ഥാനസര്‍ക്കാര്‍ എടുത്തത്. ജാഥയുടെ വിജയം കണ്ടിട്ടാണ് കേസ്. ബിജെപിയും സിപിഐഎമ്മും തമ്മില്‍ ഐക്യത്തിലാണ്. കേരളത്തില്‍ വര്‍ഗീയത ഇളക്കി വിടുന്നത് സിപിഐഎമ്മാണെന്നും ചെന്നിത്തല പറഞ്ഞു.

Next Story