തില്ലങ്കേരി മോഡല്‍ അവിശുദ്ധ ബന്ധം കേരളം മുഴുവന്‍ വ്യാപിപ്പിക്കുകയാണ് സിപിഐഎമ്മും ബിജെപിയും; ബാലശങ്കറിന്റെ വാക്കുകളില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലും ആറന്മുളയിലും സിപിഐഎമ്മിനെ സഹായിക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമമെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര് ബാലശങ്കറിന്റെ ആരോപണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് പിണറായി വിജയന്സുരേന്ദ്രന് കൂട്ടുകെട്ട് നിലനില്‍ക്കുകയാണ്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര് ബാലശങ്കറിന്റെ തുറന്നു പറച്ചില് സിപിഐഎം ബിജെപി കൂട്ടുകച്ചവടം വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിക്കും സിപിഐഎമ്മിനുമെതിരേ പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് ബാലശങ്കര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ തിരഞ്ഞെടുപ്പു ധാരണയുണ്ട് […]

തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലും ആറന്മുളയിലും സിപിഐഎമ്മിനെ സഹായിക്കാനാണ് ബിജെപി നേതാക്കളുടെ ശ്രമമെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര് ബാലശങ്കറിന്റെ ആരോപണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാനത്ത് പിണറായി വിജയന്സുരേന്ദ്രന് കൂട്ടുകെട്ട് നിലനില്‍ക്കുകയാണ്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര് ബാലശങ്കറിന്റെ തുറന്നു പറച്ചില് സിപിഐഎം ബിജെപി കൂട്ടുകച്ചവടം വെളിച്ചത്തു കൊണ്ടുവന്നിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ബിജെപിക്കും സിപിഐഎമ്മിനുമെതിരേ പ്രതിപക്ഷം ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് ബാലശങ്കര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ തിരഞ്ഞെടുപ്പു ധാരണയുണ്ട് എന്നാണ് ബാലശങ്കര്‍ വെളിപ്പെടുത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നാലു വോട്ടിനു വേണ്ടി എന്തും ചെയ്യുന്ന ദയനീയാവസ്ഥയിലാണ് സിപിഎം. അഴിമതി മൂടിവയ്ക്കുന്നതിനായി ആരംഭിച്ച ഡീല്‍ ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. തില്ലങ്കേരി മോഡല്‍ അവിശുദ്ധബന്ധം കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ് സിപിഐഎമ്മും ബിജെപിയും.
സിപിഐഎമ്മിന്റെയും ബിജെപിയുടെയും അവിശുദ്ധ ബന്ധം പ്രബുദ്ധ കേരളം തള്ളിക്കളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.