Top

‘കിട്ടുമെന്ന് പറഞ്ഞിട്ട് പാലായില്‍ തോറ്റില്ലേ, സര്‍വ്വേയിലൊന്നും വിശ്വാസമില്ല’; ഇനി എന്ത് ബാധിക്കാനാണെന്ന് ലതികയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചെന്നിത്തല

ലതികാ സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് ദോഷകരമായി ബാധിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇനി ഇപ്പോള്‍ ദോഷകരമായിട്ടൊന്നും ബാധിക്കാനില്ലല്ലോ, ഞങ്ങള്‍ അതൊരു വിഷയമായിട്ട് തന്നെ എടുക്കുന്നില്ല.’ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് ഭരണതുടര്‍ച്ച പ്രവചിക്കുന്ന സര്‍വ്വേകളിലൊന്നും യുഡിഎഫിന് വിശ്വാസമില്ലെന്നും ജനങ്ങളുടെ സര്‍വ്വേയിലാണ് വിശ്വാസമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ‘സര്‍വ്വേയിലൊന്നും ഞങ്ങള്‍ക്ക് യാതൊരു വിശ്വാസവും ഇല്ല. പാലാ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് സര്‍വ്വേ […]

16 March 2021 12:21 AM GMT

‘കിട്ടുമെന്ന് പറഞ്ഞിട്ട് പാലായില്‍ തോറ്റില്ലേ, സര്‍വ്വേയിലൊന്നും വിശ്വാസമില്ല’; ഇനി എന്ത് ബാധിക്കാനാണെന്ന് ലതികയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ചെന്നിത്തല
X

ലതികാ സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് ദോഷകരമായി ബാധിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഇനി ഇപ്പോള്‍ ദോഷകരമായിട്ടൊന്നും ബാധിക്കാനില്ലല്ലോ, ഞങ്ങള്‍ അതൊരു വിഷയമായിട്ട് തന്നെ എടുക്കുന്നില്ല.’ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് ഭരണതുടര്‍ച്ച പ്രവചിക്കുന്ന സര്‍വ്വേകളിലൊന്നും യുഡിഎഫിന് വിശ്വാസമില്ലെന്നും ജനങ്ങളുടെ സര്‍വ്വേയിലാണ് വിശ്വാസമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

‘സര്‍വ്വേയിലൊന്നും ഞങ്ങള്‍ക്ക് യാതൊരു വിശ്വാസവും ഇല്ല. പാലാ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് സര്‍വ്വേ നടത്തി പറഞ്ഞവരാ. ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നിട്ട് 4000 വോട്ടിന് തോറ്റില്ലേ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സര്‍വ്വേ നടത്തിയിട്ട് ഞങ്ങളുടെ പ്രകടനം മോശമാവുമെന്ന് പറഞ്ഞു. എന്താ സംഭവിച്ചത്. സര്‍വ്വേകളില്‍ വിശ്വാസമില്ല. ജനങ്ങളുടെ സര്‍വ്വേയില്‍ മാത്രമെ വിശ്വാസമുള്ളു.’ രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേയും കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേയുമുള്ള സുധാകരന്‍ എംപിയുടെ ആരോപണങ്ങളും രമേശ് ചെന്നിത്തല തള്ളി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും മലയാളി എന്ന നിലയില്‍ ഞങ്ങളെ സഹായിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തലയുടെ പ്രതികരണം.

‘ഇന്ന് കേരളത്തില്‍ നിന്നും വളര്‍ന്നുവന്ന കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ്. അഭിമാനമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഒരു ഘട്ടത്തിലും ഒരാളേയും കുത്തിനിര്‍റക്കുകയോ അങ്ങനെ ചെയ്യണമെന്ന് ആവശ്യപ്പെടുകയോ ചെയിതിട്ടില്ല.’ രമേശ് ചെന്നിത്തല പറഞ്ഞു.

സുധാകരന്‍ കോണ്‍ഗ്രസിന് വേണ്ടപ്പെട്ട നേതാവാണെന്നും ഇഷ്ടപ്പെട്ട നേതാവാണെന്നും രമേശ് ചെന്നിത്തല കൂട്ടി ചേര്‍ത്തു. യുഎഫിന്റെ വിജയത്തിന് വേണ്ടി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന നേതാവാണ് കെ സുധാകരന്‍, അദ്ദേഹം മുന്നില്‍ നിന്ന് തന്നെ നയിക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി.

Next Story