‘പിണറായി തന്നെ പിബി, സിസി, പാര്‍ട്ടി, മുന്നണി, ഗവണ്മെന്റ്, ഇതെന്താ ചൈനയോ കൊറിയയോ വല്ലതുമാണോ?’; എന്ത് കൊണ്ട് പിണറായി എന്ന ചോദ്യത്തില്‍ രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്ത് കൊണ്ട് എല്ലാ ആക്രമണവും പിണറായി വിജയന് എന്ന മുഖ്യമന്ത്രിക്കെതിരെ എന്ന ചോദ്യമുയര്‍ന്നപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. പിണറായി വിജയന് മാത്രമേയുള്ളൂ. ‘ആം ദ സ്റ്റേറ്റ്’ എന്ന ലൂയി പതിനാലാമന്‍ പറഞ്ഞ അവസ്ഥയിലാണ്. പിണറായി തന്നെ പോളിറ്റ് ബ്യൂറോ, സെന്‍ട്രല്‍ കമ്മറ്റി, പാര്‍ട്ടി, മുന്നണി, ഗവണ്മെന്റ് അദ്ദേഹമാണ്. അപ്പോള്‍ പിന്നെ അദ്ദേഹത്തെ അല്ലാതെ മറ്റാരെ […]

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. എന്ത് കൊണ്ട് എല്ലാ ആക്രമണവും പിണറായി വിജയന് എന്ന മുഖ്യമന്ത്രിക്കെതിരെ എന്ന ചോദ്യമുയര്‍ന്നപ്പോഴായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.
പിണറായി വിജയന് മാത്രമേയുള്ളൂ. ‘ആം ദ സ്റ്റേറ്റ്’ എന്ന ലൂയി പതിനാലാമന്‍ പറഞ്ഞ അവസ്ഥയിലാണ്. പിണറായി തന്നെ പോളിറ്റ് ബ്യൂറോ, സെന്‍ട്രല്‍ കമ്മറ്റി, പാര്‍ട്ടി, മുന്നണി, ഗവണ്മെന്റ് അദ്ദേഹമാണ്. അപ്പോള്‍ പിന്നെ അദ്ദേഹത്തെ അല്ലാതെ മറ്റാരെ പറ്റി പറയാന്‍. കേരളത്തിലെ കുട്ടികളോടെ മുതിര്ന്നവരോടൊ കേരളതത്തിലെ ഏതെങ്കിലും മന്ത്രിയുടെ പേര് ചോദിച്ചാല്‍ അറിയില്ലല്ലോ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
അത് വേറെ അര്‍ത്ഥത്തില്‍ നല്ല കാര്യമല്ലേ എന്ന് അവതാരക ചോദിച്ചപ്പോള്‍, ഇതെന്താ ചൈനയോ കൊറിയയോ മറ്റോ ആണോ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി.
ഒരു നേതാവ് അദ്ദേഹത്തിന് നിശ്ചയദാര്‍ഡ്യത്തോടെ തീരുമാനമെടുക്കാന്‍ കഴിയുന്നു. അതിനെ അഹങ്കാരമായി കാണുന്നത് ശരിയാണോ എന്ന ചോദ്യം അവതാരക ഉന്നയിച്ചു.
പണ്ട് രാജാക്കന്മാര് ഭരിക്കുമ്പോഴും ഇങ്ങനെയായിരുന്നു. ഒരാള്‍ രാജാവും മറ്റുള്ളവര്‍ പ്രജകളുമായിരുന്നു. രാജാവിന്റെ പ്രജാക്ഷേമ തല്പരത പോലും ഇല്ലാത്ത ഏകാധിപത്യ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
അതില്‍ മന്ത്രിമാര്‍ക്കും ഘടകകക്ഷികള്‍ക്കും പരാതി ഇല്ലല്ലോ എന്ന് അവതാരക ചോദിച്ചു. രണ്ട് മന്ത്രിമാര്‍ മാസങ്ങളോളം ഒരക്ഷരം പോലും പറയാതെ പിണറായി വിജയന്റെ പത്രസമ്മേളനത്തില്‍ ഇരിക്കുന്നത് കൗതുകത്തോടെ കണ്ടിട്ടുണ്ട്. ഇത് തന്നെയാണ് മന്ത്രിസഭയിലും എന്നാണ് അറിയാന്‍ കഴിയുന്നതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
കോവൂര്‍ കുഞ്ഞുമോനുണ്ടായ അനുഭവം ചെറിയ കാര്യമല്ലല്ലോ. മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തിയ ഒരു എംഎല്‍എയെ കഴുത്തിന് പിടിച്ചു തള്ളുന്നു. പിണറായി വിജയന് അധികാരത്തില്‍ വന്നാല്‍ എന്തായിരിക്കും എന്നതിന്റെ സൂചനയല്ലേ ഇത്. ഈ ധാര്‍ഷ്ട്യം, അഹങ്കാരം, ധിക്കാരം കേരളത്തിലെ ജനങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്നതാണോ?. ഇതാണോ റോള്‍ മോഡല്‍?. ഈ മോഡലാണോ കേരളത്തില്‍ ആളുകള്‍ സ്വീകരിക്കേണ്ടത്. ഇതെന്ത് ജനാധിപത്യമാണ്. ഈ ഏകാധിപത്യമാണോ തിരിച്ചു വരേണ്ടത്. ജനങ്ങള്‍ തീരുമാനിക്കട്ടെ. വ്യക്തിയെ അല്ല പ്രവര്‍ത്തന ശൈലിയെയാണ് വിമര്‍ശിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.