Top

‘ലീഗിന് ആ സ്വഭാവമില്ല; ആകെ പറഞ്ഞത് കെട്ടുറപ്പോടെ മുന്നോട്ട് പോവണമെന്ന്;’ അതിനുള്ള അവകാശമവര്‍ക്കുണ്ടെന്ന് രമേശ് ചെന്നിത്തല

യുഡിഎഫില്‍ മുസ്‌ലിം ലീഗ് അധിക സ്വാധീനം ചെലുത്തുന്നെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ വിഷയങ്ങളില്‍ ലീഗ് അനാവശ്യമായി ഇടപെടുന്നില്ലെന്നും വ്യാജപ്രചരണമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെന്നിത്തലയുടെ വാക്കുകള്‍, “ലീഗ് അങ്ങനെ ഔദ്യോഗികമായി കോണ്‍ഗ്രസിനകത്ത് ഒരു മാറ്റവും വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവര്‍ക്കങ്ങനെ ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്ന സ്വഭാവമില്ല. ഇതെല്ലാം നാട്ടില്‍ വര്‍ഗീയ ലഹളയുണ്ടാക്കാന്‍ വേണ്ടി മുഖ്യമന്ത്രി അഴിച്ചുവിട്ട ചില നടപടികളാണ്. ആ വെള്ളം അങ്ങ് വാങ്ങി വെച്ചാല്‍ […]

11 Jan 2021 8:06 AM GMT

‘ലീഗിന് ആ സ്വഭാവമില്ല; ആകെ പറഞ്ഞത് കെട്ടുറപ്പോടെ മുന്നോട്ട് പോവണമെന്ന്;’ അതിനുള്ള അവകാശമവര്‍ക്കുണ്ടെന്ന് രമേശ് ചെന്നിത്തല
X

യുഡിഎഫില്‍ മുസ്‌ലിം ലീഗ് അധിക സ്വാധീനം ചെലുത്തുന്നെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസിന്റെ വിഷയങ്ങളില്‍ ലീഗ് അനാവശ്യമായി ഇടപെടുന്നില്ലെന്നും വ്യാജപ്രചരണമാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചെന്നിത്തലയുടെ വാക്കുകള്‍,

“ലീഗ് അങ്ങനെ ഔദ്യോഗികമായി കോണ്‍ഗ്രസിനകത്ത് ഒരു മാറ്റവും വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവര്‍ക്കങ്ങനെ ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്ന സ്വഭാവമില്ല. ഇതെല്ലാം നാട്ടില്‍ വര്‍ഗീയ ലഹളയുണ്ടാക്കാന്‍ വേണ്ടി മുഖ്യമന്ത്രി അഴിച്ചുവിട്ട ചില നടപടികളാണ്. ആ വെള്ളം അങ്ങ് വാങ്ങി വെച്ചാല്‍ മതി. അതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ പോവുന്നില്ല. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് യുഡിഎഫിന്റെ രണ്ടാമത്തെ കക്ഷിയാണ്. അവരെ ദുര്‍ബലപ്പെടുത്താനും ആക്ഷേപിക്കാനും മുഖ്യമന്ത്രിയുള്‍പ്പെടെ നിരന്തരമായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിത്. ഇന്നുവരെ കോണ്‍ഗ്രസിന്റെ ഒരു ഔദ്യോഗിക കാര്യത്തിലോ സംഘടനാ കാര്യത്തിലോ മുസ്‌ലിം ലീഗ് ഇടപെട്ടിട്ടില്ല,”

“അവരാകെ പറഞ്ഞത് കോണ്‍ഗ്രസിന്രെ നേതൃത്വത്തില്‍ യുഡിഎഫ് കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ട് പോവണമെന്നാണ്. മറ്റുള്ള വാര്‍ത്തകളെല്ലാം കെട്ടിച്ചമച്ചതാണ്. യുഡിഎഫ് കെട്ടുറപ്പോടെ മുന്നോട്ട് പോവണമെന്ന് പറയാന്‍ എല്ലാ ഘടകകക്ഷികള്‍ക്കും അവകാശമുണ്ട്. കാരണം യുഡിഎഫില്‍ എല്ലാ കക്ഷികള്‍ക്കും തുല്യമായ അധികാരമാണുള്ളത്,” ചെന്നിത്തല പറഞ്ഞു.

മതന്യൂനപപക്ഷങ്ങളുടെ ആശങ്ക യുഡിഎഫ് പരിഹരിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി വിഷയത്തില്‍ അവര്‍ തന്നെ അവരുടെ നിലപാട് പറഞ്ഞിട്ടുണ്ടെന്നും താന്‍ പറയേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിന്റെ കേരള യാത്ര ഫെബ്രുവരിന് ഒന്ന് മുതല്‍ 22 നടക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. 140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തും. വിഡി സതീശനാണ് കേരള യാത്രയുടെ കണ്‍വീനര്‍. യാത്രസംബന്ധിച്ച് യുഡിഎഫ് നേതാക്കള്‍ സമുദായ നേതാക്കളുമായി ആശയ വിനിമയം നടത്തി. സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് നേതൃത്വത്തില്‍ കൂട്ട ധര്‍ണ്ണ നടത്താനും തീരുമാനമായി. 23ന് സംസ്ഥാന തലത്തില്‍ കൂട്ട ധര്‍ണ്ണ നടത്തും.

സംസ്ഥാന സര്‍ക്കാരിനെതിരായ ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വന്‍ തോതില്‍ പിന്‍വാതില്‍ നിയമനങ്ങളാണ് നടക്കുന്നത്. രണ്ട് പാലങ്ങള്‍ നിര്‍മ്മിച്ച് സര്‍ക്കാര്‍ മേനി നടിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ 245 പാലങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഞ്ചു ലക്ഷം പേര്‍ക്ക് വീട് നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

Next Story