Top

‘ഇനിയൊരു കേസും തെളിയാന്‍ പോകുന്നില്ല, ഞാന്‍ പറഞ്ഞത് എത്ര ശരിയാണെന്ന് നോക്കു’: രമേശ് ചെന്നിത്തല

ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യം അട്ടിമറിയാണെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കേസും തെളിയിക്കാന്‍ പോകുന്നില്ല. ഇനി എല്ലാവര്‍ക്കും ജാമ്യം ലഭിക്കും. ഇത് താന്‍ നേരത്തേയും പറഞ്ഞതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘ഇന്നലെ ഞാന്‍ പറഞ്ഞില്ലേ. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രിയും കേന്ദ്രവുമായി നടത്തിയ ഒത്തുതീര്‍പ്പാണിത്. സിപിഐഎമ്മും ബിജെപിയും ആയിട്ടുള്ള കൂട്ടുകെട്ടാണിത്. ഇനി എല്ലാവര്‍ക്കും ജാമ്യം കിട്ടും. ഒരു കേസും തെളിയാന്‍ പോകുന്നില്ല. കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സിപിഐഎമ്മും ബിജെപിയും […]

3 Feb 2021 1:49 AM GMT

‘ഇനിയൊരു കേസും തെളിയാന്‍ പോകുന്നില്ല, ഞാന്‍ പറഞ്ഞത് എത്ര ശരിയാണെന്ന് നോക്കു’: രമേശ് ചെന്നിത്തല
X

ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യം അട്ടിമറിയാണെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു കേസും തെളിയിക്കാന്‍ പോകുന്നില്ല. ഇനി എല്ലാവര്‍ക്കും ജാമ്യം ലഭിക്കും. ഇത് താന്‍ നേരത്തേയും പറഞ്ഞതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

‘ഇന്നലെ ഞാന്‍ പറഞ്ഞില്ലേ. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രിയും കേന്ദ്രവുമായി നടത്തിയ ഒത്തുതീര്‍പ്പാണിത്. സിപിഐഎമ്മും ബിജെപിയും ആയിട്ടുള്ള കൂട്ടുകെട്ടാണിത്. ഇനി എല്ലാവര്‍ക്കും ജാമ്യം കിട്ടും. ഒരു കേസും തെളിയാന്‍ പോകുന്നില്ല. കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയാണിത്. ഇത് തന്നെയാണ് ഞാന്‍ ഇന്നലെ പറഞ്ഞത്. അത് ശരിയായി വന്നില്ലേ.’ രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യകേരള യാത്രക്കിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

ഡോളര്‍ക്കടത്ത് കേസില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം സിജെഎം കോടതിയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. നിലവില്‍ മൂന്ന് കേസിലും ജാമ്യം ലഭിച്ചതോടെ ശിവശങ്കര്‍ ഇന്ന് ജയില്‍ മോചിതനാകാം. അഞ്ച് മണിയോട് കൂടി ശിവശങ്കര്‍ കാക്കനാട് ജയിലില്‍ നിന്നും മോചിതനാകും. ഡോളര്‍ക്കടത്ത് കേസില്‍ തനിക്ക് യാതൊരു പങ്കും ഇല്ലെന്ന് വാദിച്ച ശിവശങ്കര്‍ പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് വാദം.

ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. ഈ മാസം 9 വരെയാണ് റിമാന്‍ഡ് കാലാവധി.

ആകെ മൂന്ന് കേസുകളാണ് കള്ളകടത്തുമായി ബന്ധപ്പെട്ട ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കേസിലായിരുന്നു ശിവശങ്കറിനെ ആദ്യം കസ്റ്റഡിയില്‍ എടുത്തതും കുറ്റപത്രം സമര്‍പ്പിച്ചതും. ഈ കേസില്‍ അറസ്റ്റിലായി 89 ാം ദിവസം ഹൈക്കോടതി ഉപാദികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റത്രം ലഭിക്കാതെ വന്നതോടെ സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.

Next Story