Top

‘കെകെ രമ ഒരു പ്രതീകമാണ്’; പിന്തുണക്കേണ്ടത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജനാധിപത്യപരമായ ബാധ്യതയെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ആര്‍എംപിഐ നേതാവ് കെകെ രമയെ പിന്തുണക്കേണ്ടത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമ ഒരു പ്രതീകമാണ്. വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് അവരെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന്റെ നിലപാടുകളിലും സ്വന്തം പാര്‍ട്ടിയുടെ അപചയത്തിലും പ്രതിഷേധിച്ചാണ് ടിപി ചന്ദ്രശേഖരന്‍ ആര്‍എംപി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഭരണഘടന നല്‍കിയ ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ക്രൂരമായി […]

16 March 2021 7:18 AM GMT

‘കെകെ രമ ഒരു പ്രതീകമാണ്’; പിന്തുണക്കേണ്ടത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജനാധിപത്യപരമായ ബാധ്യതയെന്ന് രമേശ് ചെന്നിത്തല
X

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര നിയമസഭ മണ്ഡലത്തില്‍ മത്സരിക്കുന്ന ആര്‍എംപിഐ നേതാവ് കെകെ രമയെ പിന്തുണക്കേണ്ടത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെകെ രമ ഒരു പ്രതീകമാണ്. വിയോജിപ്പുകളെ കൊലക്കത്തി കൊണ്ട് നേരിടുന്ന സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വത്തിന്റെ നിലപാടുകളിലും സ്വന്തം പാര്‍ട്ടിയുടെ അപചയത്തിലും പ്രതിഷേധിച്ചാണ് ടിപി ചന്ദ്രശേഖരന്‍ ആര്‍എംപി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഭരണഘടന നല്‍കിയ ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ക്രൂരമായി ഇല്ലാതാക്കുകയാണ് സിപിഐഎം എന്ന കൊലയാളി പാര്‍ട്ടി ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിപിഐഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ നേരിടാന്‍ ടിപിയുടെ ഭാര്യ മുന്നോട്ട് വരുമ്പോള്‍ അവരെ പിന്തുണക്കേണ്ടത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ജനാധിപത്യപരമായ ബാധ്യതയാണ്. വടകരയില്‍ ഇടതുമുന്നണിയെ നേരിടുന്ന കെകെ രമക്ക് യുഡിഎഫിന്റെയും തന്റെയും പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story