‘യാദവകുലം പോലെ ബിജെപി അടിച്ചു തകരും’; കേരളത്തില്‍ ബിജെപിയുടെ അന്ത്യം കുറിച്ചെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബിജെപിയുടെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ബി.ജെ.പി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരും. ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളിലെ അന്തഛിദ്രം മൂലം മുന്നോട്ടു പോകാന്‍ പറ്റുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വീരവാദങ്ങള്‍ മുഴക്കിയ പാര്‍ട്ടിയാണ് ബിജെപി. ഒരു സീറ്റ് പോലും കിട്ടിയില്ല. നിയമസഭയില്‍ ആകെ കിട്ടിയത് ഒരു സീറ്റാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിതി ദയനീയമാകും. ഈ […]

തിരുവനന്തപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബിജെപിയുടെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ബി.ജെ.പി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ബിജെപി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരും. ഇപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളിലെ അന്തഛിദ്രം മൂലം മുന്നോട്ടു പോകാന്‍ പറ്റുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും വീരവാദങ്ങള്‍ മുഴക്കിയ പാര്‍ട്ടിയാണ് ബിജെപി. ഒരു സീറ്റ് പോലും കിട്ടിയില്ല. നിയമസഭയില്‍ ആകെ കിട്ടിയത് ഒരു സീറ്റാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥിതി ദയനീയമാകും. ഈ ബിജെപിയാണ് കോണ്‍ഗ്രസ് ഇല്ലാതാകുമെന്ന് പറഞ്ഞു നടക്കുന്നത്. ഇല്ലാതാകാന്‍ പോകുന്ന കക്ഷി ബിജെപിയായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരള നിയമസഭയില്‍ പത്തു സീറ്റ് കിട്ടാന്‍ നൂറു വര്‍ഷം കഴിഞ്ഞാലും ബിജെപിക്ക് സാധിക്കില്ല. നരേന്ദ്ര മോദിക്ക് കേരള നിയമസഭയില്‍ അംഗങ്ങളെ നോമിനേറ്റ് ചെയ്യാന്‍ അധികാരം ഉണ്ടെങ്കില്‍ മാത്രം സുരേഷ് ഗോപി പറഞ്ഞതു പോലെ പത്ത് അംഗങ്ങള്‍ ഉണ്ടായേക്കും. കേരളത്തിലെ ജനങ്ങള്‍ മതേതരവിശ്വാസികളാണ്.മതനിരപേക്ഷതയാണ് കേരളത്തിന്റെ മുദ്രവാക്യം.അതുകൊണ്ടു തന്നെ ബിജെപിക്ക് കേരളത്തില്‍ ഇടമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.