Top

‘കിട്ടാനുള്ള ഒരു ഐഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം’; പക്ഷെ എവിടെ ആണെന്ന് താന്‍ പറയുന്നില്ലെന്ന് രമേശ് ചെന്നിത്തല

കോട്ടയം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ നിര്‍മ്മാണ പദ്ധതി കരാറുകാരനായ സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് നല്‍കിയ ഐഫോണുകളില്‍ ഒരു ഐഫോണ്‍ എവിടെയുണ്ടെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പക്ഷെ എവിടെ ആണെന്ന് താന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. തനിക്ക് എതിരായ ആരോപണത്തില്‍ ഹൈക്കോടതിയെ സമീപിക്കും. ആര്‍ട്ടിക്കിള്‍ 311 അനുസരിച്ചു ശിവശങ്കറെ അന്വേഷണമില്ലാതെ തന്നെ പുറത്താക്കാം. സര്‍ക്കാര്‍ ഇതിന് നടപടി സ്വീകരിക്കുമൊ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. ശിവശങ്കറിനെതിരെ ഇതുവരെ […]

31 Oct 2020 12:48 AM GMT

‘കിട്ടാനുള്ള ഒരു ഐഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം’; പക്ഷെ എവിടെ ആണെന്ന് താന്‍ പറയുന്നില്ലെന്ന് രമേശ് ചെന്നിത്തല
X

കോട്ടയം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ നിര്‍മ്മാണ പദ്ധതി കരാറുകാരനായ സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് നല്‍കിയ ഐഫോണുകളില്‍ ഒരു ഐഫോണ്‍ എവിടെയുണ്ടെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പക്ഷെ എവിടെ ആണെന്ന് താന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

തനിക്ക് എതിരായ ആരോപണത്തില്‍ ഹൈക്കോടതിയെ സമീപിക്കും. ആര്‍ട്ടിക്കിള്‍ 311 അനുസരിച്ചു ശിവശങ്കറെ അന്വേഷണമില്ലാതെ തന്നെ പുറത്താക്കാം. സര്‍ക്കാര്‍ ഇതിന് നടപടി സ്വീകരിക്കുമൊ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. ശിവശങ്കറിനെതിരെ ഇതുവരെ പറയാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ട് എന്ന് മാത്രമാണ് ഇതുവരെ പറഞ്ഞത്. ബെവ്കോ ആപ്പ്, പമ്പ മണല്‍, ഈ മൊബൈലിറ്റി അങ്ങനെ കേരളം കണ്ട എല്ലാ അഴിമതികളും ശിവശങ്കരനില്‍ നിന്നാണ് തുടങ്ങിയത്. ഇതെല്ലാം മുഖ്യമന്ത്രി സാക്ഷി മാത്രമല്ല പ്രതിയുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കിട്ടാനുള്ള ഒരു ഐഫോണ്‍ എവിടെയുണ്ടെന്ന് തനിക്കറിയാം. പക്ഷെ എവിടെ ആണെന്ന് ഞാന്‍ പറയുന്നില്ല. തനിക്കെതിരായ ആരോപണത്തില്‍ മാനനഷ്ടക്കേസ് നല്കും
ഇക്കാര്യത്തില്‍ നോട്ടീസ് അയച്ചിട്ടും മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Next Story