Top

‘ഹൈക്കോടതി വിധിയില്‍ സന്തോഷം’; സിപിഐഎമ്മിന്റെ കൂടുതല്‍ അടി കിട്ടാതെ സൂക്ഷിക്കണമെന്ന് മാണി ഗ്രൂപ്പിനോട് രമേശ് ചെന്നിത്തല

കൊച്ചി: ഇരട്ടവോട്ട് ഉള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വോട്ടിന്റെ മുഴുവന്‍ വിവരവും ബുധനാഴ്ച രാത്രി പുറത്ത് വിടും. www.operations twins.com എന്ന വെബ് സൈറ്റിലൂടെയാണ് പുറത്തുവിടുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിഎല്‍ഓമാര്‍ക്ക് അവരുടെ ബൂത്തിലെ വിവരങ്ങള്‍ മാത്രം അറിയാം. വ്യാജ വോട്ട് ചെയ്യിക്കാന്‍ നിര്‍ബന്ധം സര്‍ക്കാരിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാലായില്‍ അടി […]

31 March 2021 5:29 AM GMT

‘ഹൈക്കോടതി വിധിയില്‍ സന്തോഷം’; സിപിഐഎമ്മിന്റെ കൂടുതല്‍ അടി കിട്ടാതെ സൂക്ഷിക്കണമെന്ന് മാണി ഗ്രൂപ്പിനോട് രമേശ് ചെന്നിത്തല
X

കൊച്ചി: ഇരട്ടവോട്ട് ഉള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്ന ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ വോട്ടിന്റെ മുഴുവന്‍ വിവരവും ബുധനാഴ്ച രാത്രി പുറത്ത് വിടും. www.operations twins.com എന്ന വെബ് സൈറ്റിലൂടെയാണ് പുറത്തുവിടുകയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബിഎല്‍ഓമാര്‍ക്ക് അവരുടെ ബൂത്തിലെ വിവരങ്ങള്‍ മാത്രം അറിയാം. വ്യാജ വോട്ട് ചെയ്യിക്കാന്‍ നിര്‍ബന്ധം സര്‍ക്കാരിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാലായില്‍ അടി തുടങ്ങിയതേ ഉള്ളൂ. സിപിഐഎമ്മിന്റെ കൂടുതല്‍ അടി കിട്ടാതെ സൂക്ഷിക്കണം. സിപിഐഎം- കേരള കോണ്‍ഗ്രസ് എം തര്‍ക്കമില്ലെങ്കിലും പാലായില്‍ യുഡിഎഫ് വിജയിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story