
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപ്പിടുത്തത്തില്‍ അന്തിമ ഫോറന്‍സിക്ക് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപ്പിടുത്തം ആസൂത്രിതമാണെന്ന് സ്ഥീരീകരിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് ചെന്നിത്തല പറഞ്ഞു.
ഫാനില്‍ നിന്നുമാണ് തീപ്പിടുത്തമുണ്ടായത് എന്നതിന് ഒരു തെളിവുമില്ലെന്ന ഫോറന്‍സിക്ക് റിപ്പേര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കുവാന്‍ വേണ്ടി നടത്തിയ നടകമായിരുന്നു സെക്രട്ടറിയേറ്റിലെ തീപ്പിടുത്തമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇതില്‍ സര്‍ക്കാരിന് ഒന്നും പറയാനില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
തീപ്പിടുത്തം സര്‍ക്കാര്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിന് പിന്നില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിയ്ക്കും പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായ സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങാതെയാണ് ഫോറന്‍സിക്ക് സംഘം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നിരിക്കുന്നതെന്നും അതിന് ഫോറന്‍സിക്ക് സംഘത്തിന് അഭിനന്ദനം അറിയിക്കുന്നെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.