Top

നീളത്തില്‍, നിര്‍ത്താതെ ദിയയുടെ കടുകട്ടി ഇംഗ്ലീഷ്; അമ്പരന്ന് ചെന്നിത്തല; ഷാള്‍ ഊരി അണിയിച്ച് അഭിനന്ദനം

കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ കണ്ടെത്തിയും ഉച്ഛരിച്ചും സദസിനെ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് ശശി തരൂര്‍ എംപി. exasperating farrago, Gonzo, Muliebrity, Floccinaucinihilipilification, Rodomontade, Bibliobibuli എന്നിങ്ങനെ പോകുന്നു ശശി തരൂര്‍ പരിചയപ്പെടുത്തിയ ഇംഗ്ലീഷ് വാക്കുകള്‍. എന്നാല്‍ തരൂരിനെ പോലും ഇംഗ്ലീഷ് പറഞ്ഞുഞെട്ടിച്ച ഇടുക്കിക്കാരിയായ പെണ്‍കുട്ടിയെ മലയാളികള്‍ മറന്നുകാണില്ല. പത്താം ക്ലാസുകാരിയായ ദിയ ട്രീസയാണ് അനായാസമായി ഇംഗ്ലീഷ് സംസാരിച്ച് തരൂരിനെ പോലും അത്ഭുതപ്പെടുത്തിയത്. ഇപ്പോഴിത ദിയയുടെ ഇംഗ്ലീഷ് പ്രാവിണ്യം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ചെന്നിത്തലയുടെ […]

13 Feb 2021 5:54 AM GMT

നീളത്തില്‍, നിര്‍ത്താതെ ദിയയുടെ കടുകട്ടി ഇംഗ്ലീഷ്; അമ്പരന്ന് ചെന്നിത്തല; ഷാള്‍ ഊരി അണിയിച്ച് അഭിനന്ദനം
X

കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ കണ്ടെത്തിയും ഉച്ഛരിച്ചും സദസിനെ അത്ഭുതപ്പെടുത്തിയ വ്യക്തിയാണ് ശശി തരൂര്‍ എംപി. exasperating farrago, Gonzo, Muliebrity, Floccinaucinihilipilification, Rodomontade, Bibliobibuli എന്നിങ്ങനെ പോകുന്നു ശശി തരൂര്‍ പരിചയപ്പെടുത്തിയ ഇംഗ്ലീഷ് വാക്കുകള്‍. എന്നാല്‍ തരൂരിനെ പോലും ഇംഗ്ലീഷ് പറഞ്ഞുഞെട്ടിച്ച ഇടുക്കിക്കാരിയായ പെണ്‍കുട്ടിയെ മലയാളികള്‍ മറന്നുകാണില്ല. പത്താം ക്ലാസുകാരിയായ ദിയ ട്രീസയാണ് അനായാസമായി ഇംഗ്ലീഷ് സംസാരിച്ച് തരൂരിനെ പോലും അത്ഭുതപ്പെടുത്തിയത്.

ഇപ്പോഴിത ദിയയുടെ ഇംഗ്ലീഷ് പ്രാവിണ്യം കണ്ട് അമ്പരന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്കിടെയാണ് അദ്ദേഹം ദിയയെ പരിചയപ്പെട്ടത്. ഇതിന്റെ വീഡിയോ ചെന്നിത്തല തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ശശി തരൂരിനെ പോലും അത്ഭുതപ്പെടുത്തിയ പെണ്‍കുട്ടിയെന്നാണ് ദിയയെ രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്.

ദിയ ഉച്ഛരിക്കുന്ന ഇംഗ്ലീഷ് വാക്ക് ശ്രദ്ധയോടെ കേള്‍ക്കുകയും ശേഷം അമ്പരപ്പോടെ പെണ്‍കുട്ടിയെ രമേശ് ചെന്നിത്തല അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. തന്റെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന ഷാള്‍ ദിയക്ക് അണിഞ്ഞ് കൊടുക്കുന്നുമുണ്ട് രമേശ് ചെന്നിത്തല. ശേഷം ദിയ ഏത് ക്ലാസിലാണ് പഠിക്കുന്നതെന്ന് തിരക്കുകയും ചെയ്തു.

‘ഇംഗ്ലീഷിലെ കടുപ്പമുള്ള , ദൈര്‍ഘ്യമുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് പ്രിയപ്പെട്ട ശശി തരൂര്‍ എം പി യുടെ പേരാണ്. എന്നാല്‍ തന്റെ ഇംഗ്ലീഷ് പ്രവീണ്യം കൊണ്ട് അദ്ദേഹത്തെ പോലും അത്ഭുതപ്പെടുത്തിയ ഇടുക്കിയിലെ ദിയ ട്രീസ്സ എന്ന് പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ സാധിച്ചു. ആരെയും അമ്പരപ്പിക്കുന്ന ദിയയുടെ കഴിവ് നേരിട്ട് കാണാന്‍ സാധിച്ചു. ദിയയ്ക്ക് ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.’ എന്നായിരുന്നു രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചത്.

Next Story