Top

‘കെ റെയിലില്‍ കണ്‍സള്‍ട്ടന്‍സി തട്ടിപ്പ്’; ബിജു രമേശിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ ബിജു രമേശിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ തനിക്കെതിരെ തെളിവില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ റെയില്‍ പദ്ധതിക്കെതിരെയും രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. റവന്യൂ വകുപ്പിനെ മാറ്റി നിര്‍ത്തിയുള്ള ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കണം. ഭൂമി പണയപ്പെടുത്തി കമ്മീഷനടിക്കാനാണ് തീരുമാനം. കെ റെയില്‍ പദ്ധതിയില്‍ അടിയന്തിര സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും […]

24 Nov 2020 2:21 AM GMT

‘കെ റെയിലില്‍ കണ്‍സള്‍ട്ടന്‍സി തട്ടിപ്പ്’; ബിജു രമേശിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ ബിജു രമേശിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ തനിക്കെതിരെ തെളിവില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെ റെയില്‍ പദ്ധതിക്കെതിരെയും രമേശ് ചെന്നിത്തല രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. റവന്യൂ വകുപ്പിനെ മാറ്റി നിര്‍ത്തിയുള്ള ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെക്കണം. ഭൂമി പണയപ്പെടുത്തി കമ്മീഷനടിക്കാനാണ് തീരുമാനം. കെ റെയില്‍ പദ്ധതിയില്‍ അടിയന്തിര സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രാഥമിക അനുമതി വാങ്ങാതെ കെ റയിലുമായി മുന്നോട്ട് പോകുന്നത് കണ്‍സള്‍ട്ടന്‍സി തട്ടിപ്പിനാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
വിവാദ ഫ്രഞ്ച് കമ്പനി സിസ്ട്രയാണ് പദ്ധതി കണ്‍സള്‍ട്ടന്റ്. ഡിപിആറും അലൈന്‍മെന്റും തയ്യാറാക്കിയത് സിസ്ട്രയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘ സംസ്ഥാന ഭൂമികള്‍ പണയം വെച്ച് വിദേശവായ്പ എടുക്കുന്നത് ആശങ്കാജനകമാണ്. കേന്ദ്ര അനുമതിയില്ലാതെ കെ റെയില്‍ പദ്ധതിയുമായി എങ്ങനെ മുന്നോട്ട് പോകും. പദ്ധതിക്ക് എതിരല്ല, സുതാര്യത വേണം’ എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം ബാര്‍കോഴ കേസില്‍ രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം നടന്നിട്ടില്ലെന്ന ബിജു രമേശിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് തനിക്കെതിരെ അന്വേഷണം നടന്നിട്ടുണ്ടെന്നും തെളിവ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിക്കുന്നത്.

Next Story