Top

‘കൊവിഡ് വാക്‌സിനെടുക്കും, ഡോക്ടര്‍മാര്‍ ദൈവത്തിന്റെ പ്രതിനിധികള്‍’; മനം മാറി രാംദേവ്

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് രാംദേവ്. താന്‍ കൊവിഡ് വാക്‌സിനെടുക്കില്ലെന്നും തനിക്കതിന്റെ ആവശ്യമില്ലെന്നുമായിരുന്നു രാംദേവിന്റെ നേരത്തെയുള്ള പ്രസ്താവന. സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം ചരിത്രപരമാണെന്നാണ് രാംദേവ് പറയുന്നത്. ഒപ്പം എല്ലാവരോടും വാക്‌സിന്‍ സ്വീകരിക്കാനും രാം ദേവ് ആഹ്വാനം ചെയ്തു. ‘ രണ്ട് ഡോസ് വാക്‌സിനെടുക്കുകയും ഒപ്പം ആയുര്‍വേദത്തിന്റെയും യോഗയുടെയും സംരക്ഷണം നല്‍കുക. കൊവിഡില്‍ നിന്നും ഒരാളും മരിക്കാത്ത സംയോജിത ഇരട്ട കവച സംരക്ഷണം നിങ്ങള്‍ക്ക് ലഭിക്കും,’ രാം ദേവ് പറഞ്ഞു. ഒപ്പം ഡോക്ടര്‍മാരെയും രാംദേവ് പുകഴ്ത്തി സംസാരിച്ചു. […]

10 Jun 2021 11:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കൊവിഡ് വാക്‌സിനെടുക്കും, ഡോക്ടര്‍മാര്‍ ദൈവത്തിന്റെ പ്രതിനിധികള്‍’; മനം മാറി രാംദേവ്
X

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് രാംദേവ്. താന്‍ കൊവിഡ് വാക്‌സിനെടുക്കില്ലെന്നും തനിക്കതിന്റെ ആവശ്യമില്ലെന്നുമായിരുന്നു രാംദേവിന്റെ നേരത്തെയുള്ള പ്രസ്താവന. സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം ചരിത്രപരമാണെന്നാണ് രാംദേവ് പറയുന്നത്. ഒപ്പം എല്ലാവരോടും വാക്‌സിന്‍ സ്വീകരിക്കാനും രാം ദേവ് ആഹ്വാനം ചെയ്തു.

‘ രണ്ട് ഡോസ് വാക്‌സിനെടുക്കുകയും ഒപ്പം ആയുര്‍വേദത്തിന്റെയും യോഗയുടെയും സംരക്ഷണം നല്‍കുക. കൊവിഡില്‍ നിന്നും ഒരാളും മരിക്കാത്ത സംയോജിത ഇരട്ട കവച സംരക്ഷണം നിങ്ങള്‍ക്ക് ലഭിക്കും,’ രാം ദേവ് പറഞ്ഞു.

ഒപ്പം ഡോക്ടര്‍മാരെയും രാംദേവ് പുകഴ്ത്തി സംസാരിച്ചു. ഡോക്ടര്‍മാര്‍ ദൈവത്തിന്റെ മാലാഖകളാണെന്നാണ് രാംദേവ് അഭിപ്രായപ്പെട്ടത്. ഐഎംഎയോട് തനിക്ക് ഒരു ശത്രുതയുമില്ലെന്നും രാംദേവ് പറഞ്ഞു.’ ഞാന്‍ ഒരു സംഘടനക്കും എതിരല്ല. നല്ല ഡോക്ടര്‍മാര്‍ ദൈവത്തിന്റെ വരദാനമാണ്. അവര്‍ ദൈവത്തിന്റെ പ്രതിനിധികളാണ്. പക്ഷെ ഡോക്ടര്‍മാരില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നവരുമുണ്ട്’

ഒപ്പം അലോപ്പതിയെക്കുറിച്ചുള്ള പ്രസ്താവനയും രാംദേവ് തിരുത്തി. അടിയന്തര ചികിത്സയ്ക്കും ശാസ്ത്രക്രിയക്കും അലോപ്പതിയാണ് മികച്ചതെന്നാണ് രാംദേവ് ഇപ്പോള്‍ പറയുന്നത്.

അലോപ്പതി ചികിത്സയെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ രാംദേവിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്ക് പോവുന്ന സാഹചര്യത്തിലാണ് ഈ മനം മാറ്റം. രാജ്യമെങ്ങുമുള്ള ഐഎംഎ യൂണിറ്റുകള്‍ രാം ദേവിനെതിരെ പരാതി നല്‍കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ഐഎംഎയുടെ 3.5 ലക്ഷം അംഗങ്ങളും 1700 പ്രാദേശിക യൂണിറ്റുകളും രാംദേവിനെതിരെ പരാതി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി രാംദേവിന്റെ പ്രസ്താവനയോട് പ്രതികരിക്കണമെന്ന് ഐ എം എ ജനറല്‍ സെക്രട്ടറി ജയേഷ് ലാല ആവശ്യപ്പെട്ടു. നേരത്തെ ചത്തീസ്ഗഢ് സംസ്ഥാന യൂണിറ്റ് രാംദേവിനെതിരെ മാനനഷ്ടക്കേസ് കൊടുത്തിരുന്നു. എന്നാല്‍ രാംദേവ് വീണ്ടും അവഹേളനപരമായ പ്രസ്താവനകളും വെല്ലുവിളികളും നടത്തുന്നതിനിടെയാണ് ഐ എം എ രാജ്യമെങ്ങും നടത്തുന്ന പ്രതിഷേധമെന്ന രീതിയില്‍ രാംദേവിനെതിരെ എല്ലാ യൂണിറ്റുകളും പരാതികള്‍ നല്കാന്‍ തീരുമാനിച്ചത്. അലോപ്പതി ചികിത്സ വിഡ്ഢിത്തമാണെന്ന രാംദേവിന്റെ പ്രസ്താവനയാണ് വിവാദത്തിന് വഴിവെച്ചത്.

Next Story

Popular Stories