‘ചെര്‍പ്പുളശേരി ‘പൊട്ടിക്കല്‍’ സംഘത്തില്‍ ലീഗ് നേതാവിന്റെ സാന്നിദ്ധ്യം’; കരുക്കള്‍ നീക്കി പൊലീസ്
രാമനാട്ടുകരയില്‍ കള്ളക്കടത്തു സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ സംഘത്തില്‍ ലീഗ് നേതാവുണ്ടായിരുന്നതായി സൂചന. ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്ന സുഹൈല്‍ എന്നയാള്‍ക്കാണ് ലീഗ് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുസ്ലീംലീഗ് വൈറ്റ്ഗാര്‍ഡിന്റെ പട്ടാമ്പി മണ്ഡലം ക്യാപ്റ്റനാണ് സുഹൈലെന്നാണ് വിവരം. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടായേക്കും. അര്‍ജുന്‍ ആയങ്കിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ചെര്‍പ്പുളശേരി സംഘത്തില്‍ ലീഗ് നേതാവിന്റെ സാന്നിദ്ധ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളുയര്‍ന്നിരുന്നു. അര്‍ജുന്‍ ആയങ്കി പാര്‍ട്ടി സ്ഥാനമില്ലാത്ത സ്വയം […]
28 Jun 2021 5:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാമനാട്ടുകരയില്‍ കള്ളക്കടത്തു സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ സംഘത്തില്‍ ലീഗ് നേതാവുണ്ടായിരുന്നതായി സൂചന. ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്ന സുഹൈല്‍ എന്നയാള്‍ക്കാണ് ലീഗ് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മുസ്ലീംലീഗ് വൈറ്റ്ഗാര്‍ഡിന്റെ പട്ടാമ്പി മണ്ഡലം ക്യാപ്റ്റനാണ് സുഹൈലെന്നാണ് വിവരം. ഇയാള്‍ നിലവില്‍ ഒളിവിലാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടായേക്കും.
അര്‍ജുന്‍ ആയങ്കിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ചെര്‍പ്പുളശേരി സംഘത്തില്‍ ലീഗ് നേതാവിന്റെ സാന്നിദ്ധ്യമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളുയര്‍ന്നിരുന്നു. അര്‍ജുന്‍ ആയങ്കി പാര്‍ട്ടി സ്ഥാനമില്ലാത്ത സ്വയം പ്രഖ്യാപിത സൈബര്‍ സഖാവ് മാത്രമാണെന്നും മറുവശത്ത് ഔദ്യോഗിക പദവിയിലിരിക്കുന്ന ലീഗ് നേതാവാണ് ‘പൊട്ടിക്കല്‍’ സംഘത്തെ നയിച്ചതെന്നുമാണ് ആരോപണങ്ങള്‍. മുസ്ലിം ലീഗ് വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ചരല്‍ ഫൈസല്‍ എന്ന ഗുണ്ടാ നേതാവാണ് ചെര്‍പ്പുളശേരി സംഘത്തെ നയിച്ചതെന്നാണ് പ്രാഥമിക ഘട്ടത്തില്‍ പൊലീസ് കണ്ടെത്തിയത്. കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരുമായി ഫൈസലിന് അടുത്ത ബന്ധമുണ്ടെന്നും പൊലീസിന് സൂചനകള്‍ ലഭിച്ചിരുന്നു. ചരല്‍ ഫൈസലിനെ കൂടാതെ പ്രവാസിയായ കോഴിക്കോട് സ്വദേശിയാണ് ‘പൊട്ടിക്കല്‍’ ആസൂത്രണം ചെയ്തതെന്നായിരുന്നു നേരത്തെ പൊലീസ് പുറത്തുവിട്ട സൂചനകള്‍. എന്നാല്‍ ലീഗ് നേതാവിന്റെ സാന്നിദ്ധ്യമുണ്ടെന്ന സൂചനകള്‍ പുറത്തുവന്നതോടെ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടായേക്കും.