രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്തി; നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റിയ നിലയില്‍
കണ്ണുര്‍: രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ചുവന്ന സ്വിഫ്റ്റ് കാര്‍ കണ്ടെത്തി. കണ്ണൂര്‍ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് കാര്‍ കണ്ടെത്തിയത്. ആയൂർവേദ കോളജിന് സമീപമുള്ള കാട്ടിൽ നിന്ന് കണ്ടത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. പരിയാരം പൊലീസ് എത്തി കാർ സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി. കാറിന്റെ എഞ്ചിൻ നമ്പറും ചേസിസിസ് നമ്പറും പൊലീസ് ഒത്തുനോക്കി. മുന്‍പ് കാര്‍ അഴീക്കോടുനിന്നും കണ്ടെന്ന സൂചനയെതുടര്‍ന്ന് അന്വേഷണം സംഘം പൂട്ടിയിട്ടിരുന്ന കപ്പല്‍ […]
27 Jun 2021 7:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണുര്‍: രാമനാട്ടുകര സ്വര്‍ണ്ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ചുവന്ന സ്വിഫ്റ്റ് കാര്‍ കണ്ടെത്തി. കണ്ണൂര്‍ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് കാര്‍ കണ്ടെത്തിയത്.
ആയൂർവേദ കോളജിന് സമീപമുള്ള കാട്ടിൽ നിന്ന് കണ്ടത്തിയ കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. പരിയാരം പൊലീസ് എത്തി കാർ സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി. കാറിന്റെ എഞ്ചിൻ നമ്പറും ചേസിസിസ് നമ്പറും പൊലീസ് ഒത്തുനോക്കി.
മുന്‍പ് കാര്‍ അഴീക്കോടുനിന്നും കണ്ടെന്ന സൂചനയെതുടര്‍ന്ന് അന്വേഷണം സംഘം പൂട്ടിയിട്ടിരുന്ന കപ്പല്‍ ശാലയിലെത്തിയെങ്കിലും കേസിലെ തൊണ്ടിയായ കാര്‍ അപ്രത്യക്ഷമാകുകയായിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ചിട്ടും ചുവന്ന സ്വിഫ്റ്റ് കാറിന്റെ പൊടിപോലും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നില്ല. പൊലീസ് എത്തുംമുന്‍പ് അര്‍ജുന്റെ ക്വട്ടേഷന്‍ ടീമംഗങ്ങള്‍ കാര്‍ മാറ്റിയെന്നായിരുന്നു അന്നു പുറത്തുവന്ന വിവരം.
രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ അപകട സമയത്ത് ഈ കാര്‍ കരിപ്പൂരില്‍ ഉണ്ടായിരുന്നതായി തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു അന്വേഷണം അര്‍ജുന്‍ ആയങ്കിയിലേക്ക് തിരിഞ്ഞത്.
അതേസമയം, അര്‍ജുന്‍ ആയങ്കിക്ക് വാഹനം നല്‍കിയ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം സി സജേഷിനെ പാര്‍ട്ടി ഇന്ന് സസ്പെന്റ് ചെയ്തു. ഒരുവര്‍ഷത്തേക്കാണ് പാര്‍ട്ടി അംഗത്വം സസ്പെന്റ് ചെയ്തത്. കഴിഞ്ഞദിവസം സജേഷിനെ ഡിവൈഎഫ്‌ഐ പ്രാഥമിക അംഗത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖല സെക്രട്ടറിയും അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായി സജേഷിന്റെ ഉടമസ്ഥതയിലുള്ള കാര്‍ സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചെന്ന് വ്യക്തമായതിനെ തുടര്‍ന്നായിരുന്നു നടപടി.
”സംഘടനയ്ക്ക് യോജിക്കാത്ത തരത്തില്‍ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിന്റെ ഭാഗമായി ചെമ്പിലോട് മേഖലാ സെക്രട്ടറി സി സജേഷിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു.”- ഡിവൈഎഫ്‌ഐയുടെ പ്രസ്താവന.
അതേസമയം, കാര്‍ എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്നത് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. സജേഷിന് ഇത്തരത്തില്‍ ഒരു കാറുളള വിവരം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ലായിരുന്നുവെന്ന് നേരത്തെ മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാര്‍ കാണാതായതിന് തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തി സജീഷ് പരാതി നല്‍കിയിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടത് സജേഷിന്റെ കാര്‍ തന്നെയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.