കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എ.സി.ജെ.എം. കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്ന കസ്റ്റംസ് ഷഫീഖ് അന്വേഷണവുമായി സഹകരിച്ചുവെന്ന് കസ്റ്റംസ് കോടതിയെ ധരിപ്പിച്ചു. നിലവില്‍ കേസിലെ മറ്റൊരു പ്രതിയായ അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന കസ്റ്റംസിന്റെ അപേക്ഷ പരിഗണിക്കുകയാണ്. കരിപ്പൂരില്‍ 2.5 കിലോ സ്വര്‍ണ്ണവുമായിട്ടാണ് ഷഫീഖ് പിടിയിലാകുന്നത്. അര്ജുന് ആയങ്കിക്ക് കൈമാറാനായിരുന്നു സ്വര്‍ണ്ണം കൊണ്ടുവന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ച ഷഫീഖ് നിര്‍ണായക ഫോണ്‍ […]
9 July 2021 1:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എ.സി.ജെ.എം. കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്ന കസ്റ്റംസ് ഷഫീഖ് അന്വേഷണവുമായി സഹകരിച്ചുവെന്ന് കസ്റ്റംസ് കോടതിയെ ധരിപ്പിച്ചു. നിലവില്‍ കേസിലെ മറ്റൊരു പ്രതിയായ അര്ജുന് ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന കസ്റ്റംസിന്റെ അപേക്ഷ പരിഗണിക്കുകയാണ്.
കരിപ്പൂരില്‍ 2.5 കിലോ സ്വര്‍ണ്ണവുമായിട്ടാണ് ഷഫീഖ് പിടിയിലാകുന്നത്. അര്ജുന് ആയങ്കിക്ക് കൈമാറാനായിരുന്നു സ്വര്‍ണ്ണം കൊണ്ടുവന്നത്. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ച ഷഫീഖ് നിര്‍ണായക ഫോണ്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തിയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. പ്രതി കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നതായി പൊട്ടിക്കല്‍ സംഘം തന്നെയാണ് കസ്റ്റംസിനെ വിവരമറിയിച്ചതെന്നാണ് സൂചന.