Top

രാമനാട്ടുകര സ്വര്‍ണക്കടത്ത്; അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളിലേക്ക്; അര്‍ജുന്‍ ആയങ്കി ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്ത്

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളിലേക്കെത്തുന്നു. സ്വര്‍ണം തട്ടിയെടുത്തെന്ന് കരുതുന്ന അര്‍ജുന്‍ ആയങ്കി ശുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ളയാളാണ്. അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോലിലെ വീട്ടില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അര്‍ജുന്‍ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്താണ് അര്‍ജുന്‍ ആയങ്കി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ അര്‍ജുന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ […]

23 Jun 2021 11:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാമനാട്ടുകര സ്വര്‍ണക്കടത്ത്;  അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളിലേക്ക്; അര്‍ജുന്‍ ആയങ്കി ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്ത്
X

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങളിലേക്കെത്തുന്നു. സ്വര്‍ണം തട്ടിയെടുത്തെന്ന് കരുതുന്ന അര്‍ജുന്‍ ആയങ്കി ശുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ളയാളാണ്.

അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോലിലെ വീട്ടില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അര്‍ജുന്‍ എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന.

ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്താണ് അര്‍ജുന്‍ ആയങ്കി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ അര്‍ജുന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ അര്‍ജുന്‍ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു. സംഭവശേഷം അര്‍ജുന്‍ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനത്തില്‍ മാത്രമല്ല മറ്റ് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലും ആകാശ തില്ലങ്കേരിയുടെ സംഘം ഉള്‍പ്പെട്ടിരുന്നു.

ടിപി വധക്കേസിലെ പ്രതി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും കുഴല്‍പ്പണ, സ്വര്‍ണക്കടത്ത് ക്വട്ടേഷനുകളെടുക്കാറുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ആകാശ് തില്ലങ്കേരിയുടെ സംഘവും ഈ വഴിക്ക് തിരിഞ്ഞതെന്നാണ് സൂചന.

Next Story