Top

‘കള്ളക്കടത്തുകാര്‍ക്ക് ലൈക്കടിക്കുന്നവര്‍ തിരുത്തണം’; മുന്നറിയിപ്പുമായി ഡിവൈഎഫ്‌ഐ

സ്വര്‍ണക്കടത്ത്, രാമനാട്ടുകര അപകട കേസുകളില്‍ പോലീസും കസ്റ്റംസും തിരയുന്ന കണ്ണൂര്‍ അഴീക്കോട് മൂന്നു നിരത്ത് സ്വദേശി അര്‍ജുന്‍ ആയങ്കിയും സിപിഐഎമ്മുമായും ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ കടുക്കുമ്പോള്‍ പ്രതികളെ പിന്തുണയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഡിവൈഎഫ്‌ഐ. കള്ളക്കടത്തുകാര്‍ക്ക് ലൈക്കടിക്കുന്നവര്‍ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയരായവരെ പിന്തുണയ്ക്കുന്നത് തിരുത്തണം. ആരോപണ വിധേയര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല. കള്ളക്കടത്ത് നടത്തുന്ന പോരാളി സിംഹങ്ങളാണ് ഇവര്‍ എന്നും ഷാജര്‍ വ്യക്തമാക്കുന്നു. പകല്‍ മുഴുവന്‍ ഫേസ്ബുക്കിലും, […]

25 Jun 2021 10:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കള്ളക്കടത്തുകാര്‍ക്ക് ലൈക്കടിക്കുന്നവര്‍ തിരുത്തണം’; മുന്നറിയിപ്പുമായി ഡിവൈഎഫ്‌ഐ
X

സ്വര്‍ണക്കടത്ത്, രാമനാട്ടുകര അപകട കേസുകളില്‍ പോലീസും കസ്റ്റംസും തിരയുന്ന കണ്ണൂര്‍ അഴീക്കോട് മൂന്നു നിരത്ത് സ്വദേശി അര്‍ജുന്‍ ആയങ്കിയും സിപിഐഎമ്മുമായും ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ കടുക്കുമ്പോള്‍ പ്രതികളെ പിന്തുണയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഡിവൈഎഫ്‌ഐ. കള്ളക്കടത്തുകാര്‍ക്ക് ലൈക്കടിക്കുന്നവര്‍ തിരുത്തണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയരായവരെ പിന്തുണയ്ക്കുന്നത് തിരുത്തണം. ആരോപണ വിധേയര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല. കള്ളക്കടത്ത് നടത്തുന്ന പോരാളി സിംഹങ്ങളാണ് ഇവര്‍ എന്നും ഷാജര്‍ വ്യക്തമാക്കുന്നു.

പകല്‍ മുഴുവന്‍ ഫേസ്ബുക്കിലും, രാത്രിയില്‍ നാട് ഉറങ്ങുമ്പോള്‍ കള്ളക്കടത്തും നടത്തുന്ന ‘പോരാളി സിംഹങ്ങള്‍’ എന്നാണ് ആരോപണ വിധേയരെ ഡിഐഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിശേഷിപ്പിക്കുന്നത്. കണ്ണൂരിന് പുറത്തുള്ളവര്‍ പോലും സോഷ്യല്‍ മീഡിയ വഴി ഇവരുടെ ഫാന്‍സ് ലിസ്റ്റില്‍ വ്യാപകമായി ഇടം പിടിച്ചിട്ടുണ്ട്. ഇവര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് അപമാനിതരാകാതിരിക്കാന്‍ ഇവര്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ പ്രസ്ഥാനവുമായി ഇവര്‍ക്ക് ഒരു ബന്ധവും ഇല്ലെന്നും വ്യക്തമാക്കുകയാണ് ഷാജര്‍.

ലഹരി, ക്വട്ടേഷന്‍, കള്ളക്കടത്ത് വിഷയങ്ങളില്‍ സിപിഎം കാല്‍നട ജാഥകള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ച് നിലപാട് വ്യക്തമാക്കിയതാണ്. അതിനാല്‍ സംശത്തിന് ഇടമില്ലാതെ യാഥാര്‍ത്ഥ്യം തിരിച്ചറിയുക. ഇത്തരം അരാജകത്വ സംഘങ്ങളില്‍ നിന്നും നാടിനെ മോചിപ്പിക്കാന്‍ മുന്നോട്ട് വരണം. സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേര്‍ന്ന് ക്വട്ടേഷനും, സ്വര്‍ണ്ണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരാണോ സഖാക്കള്‍ എന്നും ഡിഐഎഫ്‌ഐ ജില്ലാ കമ്മിറ്റി ചോദിക്കുന്നു.

രാമനാട്ടുകര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷന്‍ സംഘത്തില്‍ മുന്‍സൈബര്‍ സഖാവ് അര്‍ജുന്‍ ആയാങ്കിയും ആകാശ് തില്ലങ്കേരിയും ഉള്‍പ്പെട്ടതാണ് സിപിഐഎമ്മിന് തലവേദന സൃഷ്ടിച്ചത്. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സി.പിഐഎം ആവര്‍ത്തിച്ച് പറയുമ്പോഴും സാമൂഹികമാധ്യമങ്ങളില്‍ സി.പി.എമ്മിനുവേണ്ടി സംസാരിക്കുന്ന ഇവരുടെ പോസ്റ്റുകള്‍ക്ക് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ഇതിനെതിരൊണ് ഇപ്പോള്‍ ഡിഐഎഫ്‌ഐ മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്.

Next Story

Popular Stories