Top

അപകടത്തില്‍പ്പെട്ട സംഘമെത്തിയത് കരിപ്പൂരില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍; ചേസിനിടയില്‍ കാറിടിച്ചു മറിഞ്ഞു?

കോഴിക്കോട്: രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പ്പെട്ട സംഘത്തിന് ഇന്ന് കരിപ്പൂരില്‍ നിന്ന് പിടിയിലായ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന. സ്വര്‍ണകടത്ത് സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയും വാക്ക് തര്‍ക്കവുമാണ് രാമനാട്ടുകര അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കരിപ്പൂരില്‍ നിന്നും സ്വര്‍ണ വാങ്ങാനെത്തിയ സംഘവും പിടിച്ചെടുക്കാനെത്തിയ സംഘവും തമ്മിലുണ്ടായ വാക്കുതര്‍ക്കവും തുടര്‍ന്നുള്ള ചേസുമാണ് അപകടം ഉണ്ടാക്കിയതെന്നാണ് സൂചന. ഇന്ന് കോഫി മേക്കര്‍ മെഷീന്റെ ഉള്ളില്‍ ഒളിപ്പിച്ച് ദുബായില്‍ നിന്നും കരിപ്പൂരിലെത്തിച്ച 1.11 കോടി വിലവരുന്ന 2.330 ഗ്രാം സ്വര്‍ണം ഷഫീഖില്‍ നിന്നും കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് […]

21 Jun 2021 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപകടത്തില്‍പ്പെട്ട സംഘമെത്തിയത് കരിപ്പൂരില്‍ പിടിച്ചെടുത്ത സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍; ചേസിനിടയില്‍ കാറിടിച്ചു മറിഞ്ഞു?
X

കോഴിക്കോട്: രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പ്പെട്ട സംഘത്തിന് ഇന്ന് കരിപ്പൂരില്‍ നിന്ന് പിടിയിലായ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന. സ്വര്‍ണകടത്ത് സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയും വാക്ക് തര്‍ക്കവുമാണ് രാമനാട്ടുകര അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കരിപ്പൂരില്‍ നിന്നും സ്വര്‍ണ വാങ്ങാനെത്തിയ സംഘവും പിടിച്ചെടുക്കാനെത്തിയ സംഘവും തമ്മിലുണ്ടായ വാക്കുതര്‍ക്കവും തുടര്‍ന്നുള്ള ചേസുമാണ് അപകടം ഉണ്ടാക്കിയതെന്നാണ് സൂചന.

ഇന്ന് കോഫി മേക്കര്‍ മെഷീന്റെ ഉള്ളില്‍ ഒളിപ്പിച്ച് ദുബായില്‍ നിന്നും കരിപ്പൂരിലെത്തിച്ച 1.11 കോടി വിലവരുന്ന 2.330 ഗ്രാം സ്വര്‍ണം ഷഫീഖില്‍ നിന്നും കരിപ്പൂര്‍ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തിരുന്നു. ഈ സ്വര്‍ണ്ണം വാങ്ങാനാണ് അപകടത്തില്‍പ്പെട്ട ചേര്‍പ്പുള സ്വദേശികള്‍ എത്തിയതെന്നാണ് സൂചന.

ഇവരില്‍ നിന്നും സ്വര്‍ണം പിടിച്ചെടുക്കാന്‍ കണ്ണൂരില്‍ നിന്നുള്ള മറ്റൊരു സംഘവും എത്തിയിരുന്നു. എന്നാല്‍ സ്വര്‍ണം കടത്തികൊണ്ടുവന്ന മുഹമ്മദ് ഷഫീക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ പിടിയിലായത് ഇരു സംഘങ്ങളും അറിഞ്ഞിരുന്നില്ല. പിന്നീട് കരിപ്പൂരേക്കുള്ള യാത്രാമധ്യേ വിവരം അറിഞ്ഞ് അറിഞ്ഞ് ചേര്‍പ്പുള സ്വദേശികളായ യുവാക്കള്‍ തിരികെ പോകുന്നതിനിടെ കണ്ണൂരില്‍ നിന്നും എത്തിയസംഘവുമായി വാക്കുതര്‍ക്കം ഉണ്ടാകുയും തുടര്‍ന്നുള്ള സംഭവങ്ങള്‍ അപകടത്തില്‍ കലാശിക്കുകയായിരുന്നു എന്നുമാണ് വിവരം. സൂചന സ്ഥിരീകരിക്കാന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണ്.

മരിച്ചവരില്‍ ചിലര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് ബോധ്യപ്പെട്ടതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഈ അന്വേഷണത്തില്‍ മരിച്ച അഞ്ചുപേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും ഇവര്‍ക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്നും വിവരം ലഭിച്ചിരുന്നു.

ഇന്ന് രാവിലെ നാലെ മുക്കാലോടെയാണ് രാമനാട്ടുകര പുളിഞ്ചോട് വളവിന് സമീപം അമിത വേഗതയിലെത്തിയ ബൊലേറോ ജീപ്പ് എതിരെ വന്ന ലോറിയില്‍ ഇടിച്ച് കയറിയത്. വാഹനത്തിലുണ്ടായിരുന്ന ചേര്‍പ്പുളശ്ശേരി സ്വദേശികളായ 5 പേരും മരിച്ചു. ഇവരുടെ വാഹനത്തിനൊപ്പം ഉണ്ടായിരുന്ന ഇന്നോവകാറിലെ ആറുപേരേയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. മറ്റ് വാഹനങ്ങളുടെ വിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

Also Read: രാമനാട്ടുകര അപകടം: മരിച്ചത് മുന്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ സ്വര്‍ണ്ണക്കവര്‍ച്ചാ സംഘാംഗങ്ങള്‍; പ്രവര്‍ത്തനങ്ങള്‍ വാട്‌സ്ആപ്പ് വഴി, അഞ്ചുപേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം

Next Story