രാമനാട്ടുകര അപകടം; ജീപ്പിനൊപ്പമുള്ള വാഹനങ്ങള്‍ തേടി പൊലീസ്: മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും
കോഴിക്കോട് രാമനാട്ടുകരയില്‍ അഞ്ചു പേരുടെ മരണത്തിനു കാരണമായ വാഹനാപകടം ഉണ്ടായതെന്നതില്‍ വ്യക്തതയില്ല. മൂന്ന് കിലോമീറ്റര്‍ ചുറ്റലഴിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അപകടത്തില്‍പെട്ട ജീപ്പിനൊപ്പമുണ്ടായിരുന്ന വാഹനങ്ങള്‍ കണ്ടെത്താാനാണഅ പൊലീസ് ശ്രമം. ജീപ്പ് മൂന്ന്കരണം മറിഞ്ഞ് ലോറിയില്‍ വന്നിടിക്കുകയായിരുന്നെന്നാണ് ഡ്രൈവര്‍ നല്‍കിയിരിക്കുന്ന മൊഴി. ഇത് പൊലീസ് വിശ്വസാസത്തിലെടുത്തിട്ടുണ്ട്. കാരണം ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ഗ്ലാസും തകര്‍ന്നിട്ടുണ്ട്. ലോറിഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി താഹിറിനെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. അമിതവേഗത്തില്‍ വന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെങ്കില്‍ നിയന്ത്രണം വിടാന്‍ […]
22 Jun 2021 8:03 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട് രാമനാട്ടുകരയില്‍ അഞ്ചു പേരുടെ മരണത്തിനു കാരണമായ വാഹനാപകടം ഉണ്ടായതെന്നതില്‍ വ്യക്തതയില്ല. മൂന്ന് കിലോമീറ്റര്‍ ചുറ്റലഴിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അപകടത്തില്‍പെട്ട ജീപ്പിനൊപ്പമുണ്ടായിരുന്ന വാഹനങ്ങള്‍ കണ്ടെത്താാനാണഅ പൊലീസ് ശ്രമം.
ജീപ്പ് മൂന്ന്കരണം മറിഞ്ഞ് ലോറിയില്‍ വന്നിടിക്കുകയായിരുന്നെന്നാണ് ഡ്രൈവര്‍ നല്‍കിയിരിക്കുന്ന മൊഴി. ഇത് പൊലീസ് വിശ്വസാസത്തിലെടുത്തിട്ടുണ്ട്. കാരണം ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ ഗ്ലാസും തകര്‍ന്നിട്ടുണ്ട്. ലോറിഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി താഹിറിനെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
അമിതവേഗത്തില്‍ വന്ന ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെങ്കില്‍ നിയന്ത്രണം വിടാന്‍ ജീപ്പിനൊപ്പം വന്ന മറ്റേതെങ്കിലും വാഹനം കാരണമായിട്ടുണ്ടോ എന്ന സംശയവുമുയരുന്നുണ്ട്. സംഭവ സമയത്ത് ജീപ്പിനെ പിന്തുടര്‍ന്ന വാഹനങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തിയാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ഇതിനായാണ് മൂന്ന് കിലോമീറ്റര്‍ ദൂരപരിധിയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. അപകടത്തിനിടെ കറുത്ത നിറത്തിലുള്ള ഒരു കാര്‍ രക്ഷപ്പെട്ട് പോയെന്ന് ദൃക്സാക്ഷിയുടേതായി ഒരു ശബ്ദരേഖ പ്രചരിക്കുന്നുണ്ട്.