Top

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെയും ഉപദേശകന്‍; വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വിവാദമാവുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനവുമായുള്ള ബന്ധം പുറത്ത്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉപദേശക സ്ഥാനത്ത് രമണ്‍ ശ്രീവാസ്തവ ‘ഇപ്പോഴും’ തുടരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ഇത് ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകുന്നതിന് മുമ്പ് വഹിച്ച പദവിയാണെന്ന വിശദീകരണമുണ്ടെങ്കിലും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും ശ്രീവാസ്തവ ഉപദേശകനായി തുടരുന്നുണ്ട്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സെക്യൂരിറ്റി വിഭാഗത്തിന്റെ വെബ്‌സൈറ്റായ എംജിപി സെക്യൂരിറ്റി ഗ്രൂപ്പ് ഡോട്ട് കോമിലാണ് […]

30 Nov 2020 1:05 AM GMT

മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെയും ഉപദേശകന്‍; വിശദാംശങ്ങള്‍ പുറത്ത്
X

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വിവാദമാവുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് സ്വകാര്യ ധനകാര്യ സ്ഥാപനവുമായുള്ള ബന്ധം പുറത്ത്. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉപദേശക സ്ഥാനത്ത് രമണ്‍ ശ്രീവാസ്തവ ‘ഇപ്പോഴും’ തുടരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ഇത് ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാകുന്നതിന് മുമ്പ് വഹിച്ച പദവിയാണെന്ന വിശദീകരണമുണ്ടെങ്കിലും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും ശ്രീവാസ്തവ ഉപദേശകനായി തുടരുന്നുണ്ട്.

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സെക്യൂരിറ്റി വിഭാഗത്തിന്റെ വെബ്‌സൈറ്റായ എംജിപി സെക്യൂരിറ്റി ഗ്രൂപ്പ് ഡോട്ട് കോമിലാണ് മറ്റ് മൂന്നുപേരോടൊടപ്പം രമണ്‍ ശ്രീവാസ്തവയും ഉപദേശകനായുള്ളത്. കേണല്‍ ദീപക് റെയ്‌ന ചീഫ് ഓപ്പറേറ്റിങ് ഓഫീസറും എകെ വേണുഗോപാല്‍ വൈസ് പ്രസിഡന്റും ആണ്. ശ്രീവാസ്തയുടെ ഫോട്ടോയ്ക്ക് താഴെ ഉപദേഷ്ടകനെന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിന് പിന്നാലെ ശ്രീവാസ്തവയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുണ്ട്. കെഎസ്എഫ്ഇയില്‍ നടന്ന റെയ്ഡിന് പിന്നില്‍ ശ്രീവാസ്തവയാണെന്നും ഇത് സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സഹായിക്കാനാണെന്നും റെയ്ഡ് നടന്ന ഘട്ടത്തില്‍ത്തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീവാസ്തവയും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങളും പുറത്തെത്തുന്നത്.

Next Story