Top

‘വാർണറിന്റെയും വില്യംസണിന്റെയും വീട്ടുകാര് ശ്രദ്ധിച്ചാൽ നല്ലതാ’; ‘നോമ്പ് ജിഹാദ്’ വരുമെന്ന് ട്രോളന്മാരുടെ പരി​ഹാസം

സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളായ കെയ്ൻ വില്യംസണും ഡേവിഡ് വാർണറും റമദാൻ വ്രദമെടുത്തതായി വാർത്തകൾക്ക് പിന്നാലെ ട്രോൾ പൂരം. നോമ്പ് ജിഹാ​ദാണ് ഇനി വരാനിരിക്കുന്നതെന്നാണ് ട്രോളന്മാരുടെ പരി​​ഹാസം. മെഡിക്കൽ വിദ്യാർത്ഥികളായ ജാനകി ഓംകുമാറിന്റെയും നവീൻ കെ റസാഖിന്റെയും ഡാൻസ് വീഡിയോ വൈറലായതിന് പിന്നാലെ ഇരുവരുടെയും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് വ്യക്തമാക്കി സം​ഘപരിവാർ രം​ഗത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് വാർണറിനും വില്യസണിന്റെയും നോമ്പുതുറ ട്രോൾ ഇപ്പോൾ വൈറലാവുന്നത്. സൺറൈസേഴ്‌സ് ക്യാംപിലെ നടന്ന ഒരു നോമ്പുതുറയിലാണ് വാർണറും വില്യംസണും പങ്കെടുത്തത്. ടീമിലെ മുസ്ലിം […]

20 April 2021 10:04 AM GMT

‘വാർണറിന്റെയും വില്യംസണിന്റെയും വീട്ടുകാര് ശ്രദ്ധിച്ചാൽ നല്ലതാ’; ‘നോമ്പ് ജിഹാദ്’ വരുമെന്ന് ട്രോളന്മാരുടെ പരി​ഹാസം
X

സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളായ കെയ്ൻ വില്യംസണും ഡേവിഡ് വാർണറും റമദാൻ വ്രദമെടുത്തതായി വാർത്തകൾക്ക് പിന്നാലെ ട്രോൾ പൂരം. നോമ്പ് ജിഹാ​ദാണ് ഇനി വരാനിരിക്കുന്നതെന്നാണ് ട്രോളന്മാരുടെ പരി​​ഹാസം. മെഡിക്കൽ വിദ്യാർത്ഥികളായ ജാനകി ഓംകുമാറിന്റെയും നവീൻ കെ റസാഖിന്റെയും ഡാൻസ് വീഡിയോ വൈറലായതിന് പിന്നാലെ ഇരുവരുടെയും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് വ്യക്തമാക്കി സം​ഘപരിവാർ രം​ഗത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് വാർണറിനും വില്യസണിന്റെയും നോമ്പുതുറ ട്രോൾ ഇപ്പോൾ വൈറലാവുന്നത്.

സൺറൈസേഴ്‌സ് ക്യാംപിലെ നടന്ന ഒരു നോമ്പുതുറയിലാണ് വാർണറും വില്യംസണും പങ്കെടുത്തത്. ടീമിലെ മുസ്ലിം വിശ്വാസികൾക്കൊപ്പം അതിഥികളായി എത്തി വാർണറും കെയ്ൻ വില്യംസണും ഉപവാസം അനുഷ്ഠിച്ചിരുന്നു. എസ് ആർ എച്ചിന്റെ അഫ്ഗാൻ താരം റാഷിദ് ഖാൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് വാർണറിന്റെയും വില്യംസണിന്റെയും ഉപവാസ വിവരം പങ്കുവെച്ചിരിക്കുന്നത്.

രണ്ട് ഇതിഹാസങ്ങൾ ഇന്ന് ഞങ്ങൾക്കൊപ്പം നോമ്പെടുക്കാൻ ഉണ്ടായിരുന്നു, റാഷിദ് ഖാൻ വീഡിയോയയിൽ പറയുന്നു. നല്ല അനുഭവമാണ്, പക്ഷേ നന്നായി വിശക്കുന്നുണ്ട്. ഇതൊരു കടുപ്പമേറിയ കാര്യമാണ്. നല്ല ദാഹം വിശപ്പ്, റാഷിദിനോട് നോമ്പനുഭവം പങ്കുവെക്കവെ വാർണർ പറഞ്ഞു. ഇതൊരു അനുഭവമാണ്, നന്ദിയെന്നായിരുന്നു വില്യംസണിന്റെ മറുപടി. റാഷിദ് ഖാൻ, മുജീബുർ റഹ്മാൻ, ഖലീൽ അഹമ്മദ്, മുഹമ്മദ് നബി, അബ്ദുൽ സമദ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Next Story

Popular Stories