രമ ശിവശങ്കരന് സിപിഐ വിട്ടു; പറവൂരില്‍ പ്രതിസന്ധി ഒഴിയുന്നില്ല
പറവൂരില്‍ സിപിഐയില്‍ രാജി. ജില്ലാ കമ്മിറ്റി അംഗവും മഹിളാ സംഘം സംസ്ഥാന സമിതി അംഗവുമായ രമാ ശിവശങ്കരന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചു. രാജികത്ത് പറവൂര്‍ മണ്ഡലം സെക്രട്ടറി കെപി വിശ്വനാഥന് െൈകമാറി. പാര്‍ട്ടി നേതൃത്വത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം. സിപിഐ പറവൂര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചവരില്‍ രമയുടെ പേരും ഉള്‍പ്പെട്ടിരുന്നു. രമയെ കൂടാതെ എംടി നിക്സണ്, ഡിവിന് കെ ദിനകരന്, കെബി അറുമുഖന്, എകെ സുരേഷ് എന്നീ പേരുകളായിരുന്നു നിര്‍ദേശിച്ചത്. […]

പറവൂരില്‍ സിപിഐയില്‍ രാജി. ജില്ലാ കമ്മിറ്റി അംഗവും മഹിളാ സംഘം സംസ്ഥാന സമിതി അംഗവുമായ രമാ ശിവശങ്കരന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചു. രാജികത്ത് പറവൂര്‍ മണ്ഡലം സെക്രട്ടറി കെപി വിശ്വനാഥന് െൈകമാറി.
പാര്‍ട്ടി നേതൃത്വത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം. സിപിഐ പറവൂര്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചവരില്‍ രമയുടെ പേരും ഉള്‍പ്പെട്ടിരുന്നു. രമയെ കൂടാതെ എംടി നിക്സണ്, ഡിവിന് കെ ദിനകരന്, കെബി അറുമുഖന്, എകെ സുരേഷ് എന്നീ പേരുകളായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് അയച്ച പട്ടികയില്‍ രമയുടെ പേര് ഉണ്ടായിരുന്നില്ല. എംടി നിക്സണ്, ടിസി സന്‍ജിത്, കെ ബി അറുമുഖന് എന്നിവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. ജയസാധ്യത ഇല്ലാത്തതിനാല്‍ ഈ പട്ടികയുംതിരിച്ചയക്കുകയായിരുന്നു. ഒടുവില്‍ 21 പേരെ ഉള്‍പ്പെടുത്തി സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ പറവൂര്‍ ഉള്‍പ്പെടെ 4 ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നില്ല.
എന്നാല്‍ ഇന്നലെ പാര്‍ട്ടി രണ്ടാംഘട്ട പട്ടിക പുറത്ത് വിട്ടപ്പോള്‍ പറവൂരില്‍ എംടി നിക്സണെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
കിസാന്‍ സഭാ ദേശീയ സമിതി അംഗം കൂടിയായ രമ ശിവശങ്കര്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും 2015-20 വരെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു. സിപിഐ നേതാവ് കെസി പ്രഭാകരന്റെ കമളാണ് ശിവ ശങ്കരന്.
- TAGS:
- CPI
- Election 2021
- Paravoor