Top

രാമ ക്ഷേത്രത്തിനായി 47 ലക്ഷത്തിന്റെ ഭൂമി 3.5 കോടിക്ക് വാങ്ങി; ഇടപാടിന് പിന്നില്‍ അയോധ്യയിലെ ബിജെപി മേയറുടെ മരുമകന്‍

അയോധ്യയില്‍ രാമ ക്ഷേത്രനിര്‍മ്മാണത്തിനായി ഭുമി വാങ്ങിയതിലെ ക്രമക്കേട് ആരോപണങ്ങള്‍ കൂടുതല്‍ ഇടപാടുകളിലേക്ക്. രണ്ടു കോടി വിലമതിക്കുന്ന ഭൂമി അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് 18.5 കോടി രൂപയ്ക്ക് വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണ് മറ്റ് രണ്ട് ഇടപാടുകളിലേക്ക് കൂടി ആരോപണങ്ങള്‍ വ്യാപിക്കുന്നത്. 47 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് പ്ലോട്ട് ഭൂമി രാമക്ഷേത്ര ട്രസ്റ്റിന് 3.5 കോടി രൂപയ്ക്ക് വിറ്റെന്നാണ് പുതിയ വിവാദത്തിന് ആധാരം. ബിജെപി നേതാവും അയോധ്യ മേയറുമായ ഋഷികേഷ് ഉപാധ്യായയുടെ മരുമകന്‍ ദീപ് നാരായണ്‍ ആണ് ഭൂമി […]

20 Jun 2021 12:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാമ ക്ഷേത്രത്തിനായി 47 ലക്ഷത്തിന്റെ ഭൂമി 3.5 കോടിക്ക് വാങ്ങി; ഇടപാടിന് പിന്നില്‍ അയോധ്യയിലെ ബിജെപി മേയറുടെ മരുമകന്‍
X

അയോധ്യയില്‍ രാമ ക്ഷേത്രനിര്‍മ്മാണത്തിനായി ഭുമി വാങ്ങിയതിലെ ക്രമക്കേട് ആരോപണങ്ങള്‍ കൂടുതല്‍ ഇടപാടുകളിലേക്ക്. രണ്ടു കോടി വിലമതിക്കുന്ന ഭൂമി അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് 18.5 കോടി രൂപയ്ക്ക് വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെയാണ് മറ്റ് രണ്ട് ഇടപാടുകളിലേക്ക് കൂടി ആരോപണങ്ങള്‍ വ്യാപിക്കുന്നത്.

47 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് പ്ലോട്ട് ഭൂമി രാമക്ഷേത്ര ട്രസ്റ്റിന് 3.5 കോടി രൂപയ്ക്ക് വിറ്റെന്നാണ് പുതിയ വിവാദത്തിന് ആധാരം. ബിജെപി നേതാവും അയോധ്യ മേയറുമായ ഋഷികേഷ് ഉപാധ്യായയുടെ മരുമകന്‍ ദീപ് നാരായണ്‍ ആണ് ഭൂമി ട്രസ്റ്റിന് വിറ്റത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇന്ത്യ ടുഡേയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

20 ലക്ഷവും, 27 ലക്ഷവും വിലവരുന്ന രണ്ട് പ്ലോട്ടുകള്‍ 2.5 കോടിക്കും ഒരു കോടി രൂപയ്ക്കുമായി രാമക്ഷേത്ര ട്രസ്റ്റിന് വില്‍പന നടത്തിയതെന്നാണ് രേഖകള്‍ സഹിതം റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയാണ് രണ്ട് ഇടപാടുകള്‍ക്കും സാക്ഷി.

വെറും രണ്ട് മാസം കൊണ്ടാണ് പ്ലോട്ടുകളുടെ വില കോടികളായി മാറിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരി 20നാണ് 890 ചതുരശ്ര മീറ്ററുള്ള പ്ലോട്ടുകളില്‍ ഒന്ന് ദേവേന്ദ്ര പ്രസാദ് എന്നയാളില്‍ ദീപ് നാരായണ്‍ വാങ്ങിയത്. അന്ന് 20 ലക്ഷം രൂപയ്ക്കായിരുന്നു ഇടപാട്. പ്രദേശത്തെ കുറഞ്ഞ വിലയായണ് 20 ലക്ഷം എന്നത്. നിലവില്‍ 35.6 ലക്ഷം രൂപ വരെയാണ് ഈ ഭൂമിയുടെ മതിപ്പ് വില. എന്നാല്‍ മെയ് 11-ന് ഈ ഭൂമി ദീപ് നാരായണ്‍ രാമക്ഷേത്ര ട്രസ്റ്റിന് 2.5 കോടി രൂപയ്ക്ക് വിറ്റു.

അയോധ്യ ട്രസ്റ്റിന് ദീപ് നാരായണ്‍ വിറ്റ മറ്റൊരു പ്ലോട്ട്‌ 676.86 ചതുരശ്ര മീറ്ററാണ്. ഫെബ്രുവരി 20-ന് ഇയാള്‍ രാമക്ഷേത്ര ട്രസ്റ്റിന് ഈ ഭൂമി കൈമാറിയത് ഒരു കോടി രൂപയ്ക്കാണ്. 27.08 ലക്ഷം രൂപ മാത്രമാണ് ഭൂമിയുടെ മതിപ്പ് വില. ഇതും സംശയത്തിന് ഇടയാക്കുന്നു.

നേരത്തെ, രണ്ടു കോടി വിലമതിക്കുന്ന ഭൂമി അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് 18.5 കോടി രൂപയ്ക്ക് വാങ്ങിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ഇടപാടില്‍ അഴിമതിയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ പവന്‍ പാണ്ഡെയും എഎപി എംപി സഞ്ജയ് സിങും ആരോപിച്ചിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇരുവരും ആവശ്യപ്പെട്ടിരുന്നു.

Next Story

Popular Stories