Top

അക്ഷയ് കുമാറിന് പിന്നാലെ 45പേർക്ക് കൂടെ കൊവിഡ്; രാം സേതുവിന്റെ ചിത്രീകരണം നിർത്തിവെച്ചു

പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമും ലൈക്കാ പ്രൊഡക്ഷൻസും ചേർന്നാണ് രാം സേതു നിർമ്മിക്കുന്നത്

5 April 2021 1:56 AM GMT
ഫിൽമി റിപ്പോർട്ടർ

അക്ഷയ് കുമാറിന് പിന്നാലെ 45പേർക്ക് കൂടെ കൊവിഡ്; രാം സേതുവിന്റെ ചിത്രീകരണം നിർത്തിവെച്ചു
X

അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം രാം സേതുവിന്റെ സെറ്റിൽ 45 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച മുതല്‍ മുംബൈയിലെ പുതിയ ലൊക്കേഷനിലേക്ക് പോകുന്നതിന് മുന്നോടിയായുള്ള പരിശോധനയിലാണ് 100 ആളുകള്‍ അടങ്ങുന്ന ക്രൂവില്‍ 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അക്ഷയ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നടനെ ഇപ്പോൾ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്. ചികിത്സ കഴിഞ്ഞു ഉടൻ തന്നെ തിരിച്ചെത്തുമെന്നും അദ്ദേഹം അറിയിച്ചു.

പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമും ലൈക്കാ പ്രൊഡക്ഷൻസും ചേർന്നാണ് രാം സേതു നിർമ്മിക്കുന്നത്. ആമസോൺ പ്രൈമിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ഇത്. അയോദ്ധ്യയാണ് രാം സേതുവിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിൽ ആർക്കിയോളജിസ്റ്റ് ആയാണ് അക്ഷയ് കുമാർ എത്തുന്നത്.നുസ്രത്ത് ബറുച്ച, ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ചിത്രം ഒരു ആക്ഷന്‍ ഡ്രാമയാണ് ചിത്രമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.

Next Story

Popular Stories